HOME
DETAILS

ശിശുമന്ദിരത്തില്‍ കുട്ടികളുടെ പഠനം സുരക്ഷയില്ലാതെ

  
backup
September 03 2016 | 18:09 PM

%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f


മീനങ്ങാടി: മീനങ്ങാടിയിലെ ശിശുമന്ദിരത്തില്‍ കുരുന്നുകള്‍ പഠിക്കുന്നത് സുരക്ഷയില്ലാത്ത കെട്ടിടത്തിലെന്ന് ആക്ഷേപം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ശിശുമന്ദിരത്തില്‍ കുട്ടികള്‍ക്ക് ഒന്ന് മൂത്രമൊഴിക്കണമെങ്കില്‍ സമീപത്തെ കാട്ടിലേക്കോടണം. ഇഴജന്തുക്കള്‍ താവളമാക്കിയ ഇവിടം ആദ്യ കാലങ്ങളില്‍ മാറിവരുന്ന  പഞ്ചായത്ത് സെക്രട്ടറിമാരുടെ ക്വാര്‍ട്ടേഴ്‌സായി ഉപയോഗിച്ചിരുന്നതാണ്. ഇപ്പോള്‍ കാടുപിടിച്ച് കിടക്കുന്ന ഈ കെട്ടിടത്തോട് ചേര്‍ന്നാണ് ശിശു മന്ദിരത്തിലെ മുപ്പത്തിയഞ്ചോളം വരുന്ന കുരുന്നുകള്‍ വിദ്യനുകരുന്നത്.
ഏതുസമയത്തും ഇഴജന്തുക്കള്‍ ശിശുമന്ദിരത്തിനകത്തും എത്തിപ്പെടാന്‍ ഇടയാക്കുന്ന രീതിയിലാണ് ഇവിടെ കാട് വളര്‍ന്നു പൊങ്ങുന്നത്. ശിശുമന്ദിരത്തിന്റെ പിന്‍വശത്ത് ദുര്‍ഗന്ധത്താല്‍ മൂക്ക് പൊത്തിയേ പോകാന്‍ സാധിക്കൂ. കാട്മൂടിയ ഈ ഭാഗമാണ് പെണ്‍കുട്ടികളുടെ മൂത്രപ്പുര. ഇവിടെ രണ്ട് ടോയ്‌ലറ്റ് ഉള്ളതില്‍ ഒരെണ്ണത്തില്‍ ദുര്‍ഗന്ധം വമിച്ച് ക്ലോസറ്റില്‍ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. വൃത്തിയുള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടതിനു പകരം ഗ്രാമപഞ്ചായത്തിന്റെ മൂക്കിന് താഴെയുള്ള ഈ സ്ഥാപനം നല്‍കുന്ന സന്ദേശം മറ്റൊന്നാണ്. 1990ല്‍ സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പതിനൊന്നിന പരിപാടികളുടെ ഭാഗമായാണ് ശിശുമന്ദിരം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. കുട്ടികളുടെ ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്ന  ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയ സ്റ്റാഫ് ക്വര്‍ട്ടേഴ്‌സും പരിസരവും വൃത്തിയാക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago