ഓണസമൃദ്ധി പച്ചക്കറി വിപണികള്‍ ഒരുങ്ങുന്നു
പാലക്കാട്; കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 1350 ഓണ സമൃദ്ധി പച്ചക്കറി വിപണികള്‍ ഒരുങ്ങുന്നു. ഈ മാസം ഒന്‍പതു മുതല്‍ 13 വരെയുളള ദിവസങ്ങളിലാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലുമാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക.
കാന്തല്ലൂര്‍, വട്ടവട മേഖലകളിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പഴം, പച്ചക്കറികള്‍ എന്നിവയും ചന്തകളിലൂടെ വിതരണം ചെയ്യും. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കുപുറമെ തക്കാളി, സവാള, ചെറിയ ഉളളി, മാങ്ങ തുടങ്ങിയവയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച് സ്റ്റാളുകളില്‍ ലഭ്യമാക്കും. 91 സ്റ്റാളുകള്‍ പാതയോരങ്ങളിലാണ് സംഘടിപ്പിക്കുക.
നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നുണ്ട്. കോഴിക്കോട് - 104, കാസര്‍കോട്- 54, കണ്ണൂര്‍-92, വയനാട്-34, പാലക്കാട്-120, മലപ്പുറം-130 പച്ചക്കറി ചന്തകളാണ് ആരംഭിക്കുന്നത്. കര്‍ഷകര്‍ ജൈവരീതിയില്‍ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ 10% കൂടുതല്‍ വില നല്കി സംഭരിച്ച് 30% വിലക്കുറവില്‍ സ്റ്റാളുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."