HOME
DETAILS

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനി; ലക്ഷങ്ങള്‍ ശമ്പളം; അപേക്ഷ മാര്‍ച്ച് 18 വരെ

  
Ashraf
February 27 2025 | 06:02 AM

executive trainee recruitment at gail india limites salary upto lakhs

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് നിയമനം. ആകെ 73 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ 73 ഒഴിവുകള്‍. ഒരു വര്‍ഷത്തേക്ക് പരിശീലനമുണ്ടാവും. വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സ്ഥിരമായി നിയമിക്കും. 

കെമിക്കല്‍ 21 ഒഴിവ് 

ഇന്‍സ്ട്രുമെന്റേഷന്‍ 17 ഒഴിവ്

ഇലക്ട്രിക്കല്‍ 14 ഒഴിവ്

മെക്കാനിക്കല്‍ 8 ഒഴിവ്

ബി ഐ എസ് 13 ഒഴിവ്

പ്രായപരിധി

26 വയസ് വരെയാണ് പ്രായപരിധി.. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60,000 രൂപ മുതല്‍ 1,80,000 രൂപ വരെ ശമ്പളമായി ലഭിക്കും.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തില്‍ 65 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിങ് ബിരുദം. ബി.ഐ.എസിലേക്ക് 60 ശതമാനം മാര്‍ക്കോടെ ബിരുദവും, 65 ശതമാനം മാര്‍ക്കോടെ എംസിഎയും നേടിയവരെയും പരിഗണിക്കും. 

എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. 

2025 ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ https://gailonline.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 18ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളും വെബ്‌സൈറ്റിലുണ്ട്. 

എസ്.ബി.ഐയില്‍ കണ്‍കറന്റ് ഓഡിറ്റര്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കണ്‍കറന്റ് ഓഡിറ്റര്‍മാരുടെ ഒഴിവില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 1194 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം സര്‍ക്കിളില്‍ 52 ഒഴിവുണ്ട്. 

യോഗ്യത: എസ്.ബി.ഐയില്‍ നിന്നോ എസ്.ബി.ഐയുടെ പഴയ അസോസിയേറ്റ് ബാങ്കുകളില്‍ നിന്നോ 60 വയസ് പൂര്‍ത്തിയാക്കി വിരമിച്ചവരായിരിക്കണം. 

58 വയസിന് ശേഷം വോളന്ററി റിട്ടയര്‍മെന്റ് വാങ്ങി, 30 വര്‍ഷ സര്‍വീസ് / പെന്‍ഷനിബിള്‍ സര്‍വീസ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. ക്രെഡിറ്റ്/ ഓഡിറ്റ്/ ഫോറക്‌സ് മേഖലിയല്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. 

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 45,000 രൂപ മുതല്‍  80,000 രൂപ വരെ ശമ്പളം ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ https://sbi.co.in സന്ദര്‍ശിച്ച് മാര്‍ച്ച് 15ന് മുന്‍പായി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്.

executive trainee recruitment at gail india limites salary upto lakhs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  3 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  3 days ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  3 days ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  3 days ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  3 days ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  3 days ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  3 days ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  3 days ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  3 days ago