HOME
DETAILS

ഭക്ഷണം വിളമ്പുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയിലുദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികൾ ആക്രമിച്ചു

  
February 27 2025 | 15:02 PM

making noise while serving food The accused in the intoxication case attacked the jail officer who questioned him

കൊച്ചി: ആലുവ സബ്‌ജയിലിൽ ലഹരി കേസിലെ നാലു പ്രതികൾ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ ആക്രമിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്, മുഹമ്മദ് അസാർ, മുനീസ് മുസ്തഫ എന്നിവരാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കെ.ജി. സരിനെ വളഞ്ഞിട്ട് മർദ്ദിച്ചത്.

ഭക്ഷണ വിതരണ സമയത്ത് ബഹളം, തുടർന്ന് ആക്രമണം

ഭക്ഷണം വിളമ്പുന്നതിനിടെ അഫ്സൽ ഫരീദ് ഒച്ചപ്പാടുണ്ടാക്കിയതിനെ തുടർന്ന്, ഇയാളെ ജയിലിന്റെ സൂപ്രണ്ടിന് മുന്നിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. അതിനിടെ, പ്രതികൾ ചേർന്ന് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.ജയിലിന്റെ ഓഫീസിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ജയിൽ അധികൃതർ ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പ്രതികളായ നാലുപേരും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ മുൻകരുതലുകൾക്കായി, ഇതിൽ രണ്ടുപേരെ വയ്യൂരിലെ ജയിലിലേക്കും, ബാക്കിയുള്ളവരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  a day ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  a day ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  a day ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  a day ago
No Image

നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

Kerala
  •  a day ago
No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  a day ago
No Image

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  a day ago
No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  a day ago
No Image

ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  2 days ago