വിജിലന്‍സ് നടപടി നിയമപ്രകാരം: പിണറായി
ന്യൂഡല്‍ഹി: വിജിലന്‍സിന്റേത് സ്വാഭാവിക നിയമനടപടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ മാണി നടത്തിയ ആരോപണങ്ങളില്‍ കഴമ്പില്ല.
വ്യക്തിപരമായ ആക്രമണങ്ങള്‍ ഈ സര്‍ക്കാരിന്റെ നയമല്ല. വിജിലന്‍സ് അന്വേഷണങ്ങള്‍ നടത്തുന്നത് നിയമപ്രകാരമാണ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണം ഉണ്ടാ
കും. ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ വിജിലന്‍സിന് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു പ്രത്യേക താല്‍പര്യമുണ്ടെന്നു കരുതുന്നില്ല. മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുകയോ നയം തിരുത്തുന്ന കാര്യം ആലോചിക്കുകയോ ചെയ്തിട്ടില്ല.
വിവാദങ്ങള്‍ സ്വാഭാവികമാണ്. അത് സര്‍ക്കാരിന്റെ നിറംകെടുത്തിയിട്ടില്ല. ഇടതു സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടിയെന്ന ആക്ഷേപം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."