HOME
DETAILS

ഹത്തയിലെ സൈനികരോടൊപ്പം നോമ്പു തുറന്ന് ഷൈഖ് ഹംദാന്‍; ചിത്രങ്ങള്‍ വൈറല്‍

  
March 03 2025 | 04:03 AM

Shaikh Hamdan breaks his fast with the soldiers of Hatta Pictures go viral

ദുബൈ: ഹത്തയിലെ അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിക്കുന്ന നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരോടൊപ്പം നോമ്പു തുറന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍. യുഎഇ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളുടെ ത്യാഗത്തെയും കഠിനാധ്വാനത്തെയും വിലമതിക്കുന്നതായി ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. 

പെട്രോളിംഗ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട സൈനികര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ഇഫ്താര്‍ ബോക്‌സുകളുമായി ഇരിക്കുന്ന തന്റെ ഫോട്ടോകള്‍ ഷെയ്ഖ് ഹംദാന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിര്‍ത്തി പ്രദേശങ്ങളിലെ സൈന്യത്തിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ചോദിച്ചറിഞ്ഞ ഹംദാന്‍ സൈനികരുമായി അവരുടെ ക്ഷേമത്തെപ്പറ്റിയും മറ്റും സംവദിക്കുകയും ചെയ്തു.  റമദാനിലെ സമയക്രമം ഷെയ്ഖ് ഹംദാന് വിശദീകരിച്ചു നല്‍കിയ സൈനികര്‍ക്ക് റമദാന്‍ ആശംസകള്‍ നേരാന്‍ യുഎഇ ഉപപ്രധാനമന്ത്രി മറന്നില്ല. 

'വിശുദ്ധ മാസത്തില്‍ കുടുംബങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുമ്പോഴും നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ള അവരുടെ സമര്‍പ്പണം ശരിക്കും ശ്രദ്ധേയമാണ്. നമ്മുടെ രാജ്യം സ്ഥിരതയുടെയും സമൃദ്ധിയുടെയും ഒരു ദീപസ്തംഭമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ 24 മണിക്കൂറും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ആഴത്തില്‍ അഭിനന്ദിക്കുന്നു. നോമ്പുകാലത്തും ഇഫ്താര്‍ സമയത്തും തങ്ങളുടെ ജോലികളില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കേണ്ടത് വളരെ പ്രധാനമാണ്' ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

സൈനികരോടൊപ്പം പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നാണ് ഷെയ്ഖ് ഹംദാന്‍ മടങ്ങിയത്.

Shaikh Hamdan breaks his fast with the soldiers of Hatta; Pictures go viral



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  5 days ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  5 days ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  5 days ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  5 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  6 days ago
No Image

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

Kerala
  •  6 days ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  6 days ago
No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  6 days ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  6 days ago