HOME
DETAILS

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി

  
Anjanajp
March 03 2025 | 05:03 AM

adm naveen babu death high-court-dismissed-the-plea-seeking-cbi-probe

കൊച്ചി: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഹരജി തള്ളിയിരുന്നു.  

എസ്.ഐ.ടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ മേല്‍നോട്ടത്തിലാകണം. അന്വേഷണ സംഘം അന്വേഷണത്തിലെ പുരോഗതി ഹരജിക്കാരിയെ അറിയിക്കണം. റേഞ്ച് ഡി.ഐ.ജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വിധി പറഞ്ഞിരുന്നത്. 

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അത് ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പൊലിസില്‍നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടര്‍നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.ലോക്കല്‍ പൊലിസിലുള്ള പലരേയും ചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയത്. പ്രോട്ടോകോള്‍ പ്രകാരം പ്രതിയേക്കാള്‍ താഴെയുള്ള ഇന്‍സ്‌പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രതിയെ സംരക്ഷിക്കാനാണ് സംഘം തെളിവുകളുണ്ടാക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പ്രതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം, കരിക്കുലം കമ്മിറ്റിയംഗം, കുടുംബശ്രീ മിഷന്‍ ഭരണസമിതിയംഗം, ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്‌സണ്‍ എന്നീ പദവികളും വഹിക്കുന്നു. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്റെ ഭാഗമാണെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  8 days ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  8 days ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  8 days ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  8 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  8 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  8 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  8 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  8 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  8 days ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  8 days ago