HOME
DETAILS

2024ല്‍ യുഎഇയില്‍ പത്തുപേരില്‍ ആറുപേരും അപരിചിതരെ സഹായിക്കാന്‍ മുന്നോട്ടുവന്നെന്ന് ഗാലപ്പിന്റെ കണക്കുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കിയത് 52% പേര്‍

  
March 03 2025 | 06:03 AM

Gallup estimates that six out of ten people in the UAE will come forward to help strangers in 2024

ദുബൈ: ഗാലപ്പ് പുറത്തിറക്കിയ ആഗോള സര്‍വേ പ്രകാരം, യുഎഇ നിവാസികളില്‍ പകുതിയിലധികം പേരും കഴിഞ്ഞവര്‍ഷം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ഡാറ്റകള്‍ സൂചിപ്പിക്കുന്നു. യുഎഇ നിവാസികളായ 52 ശതമാനം പേരാണ് കഴിഞ്ഞ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന ചെയ്തത്. ഇത് ആഗോള ശരാശരിയായ 33 ശതമാനത്തേക്കാള്‍ കൂടുതലാണ്.

ദാനധര്‍മ്മങ്ങളുടെ മാസം എന്നറിയപ്പെടുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍, രാജ്യത്തിനകത്തും പുറത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചാരിറ്റി ഗ്രൂപ്പുകള്‍ ഫണ്ട് സ്വരൂപിക്കുമ്പോള്‍, സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വേഗത്തിലാകും. ഫണ്ടുകള്‍ ശരിയായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റി ഗ്രൂപ്പുകള്‍ വഴി സംഭാവന നല്‍കാന്‍ അധികൃതര്‍ താമസക്കാരെ ബോധവത്കരിക്കുന്നുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടുത്തിടെ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. മാതാപിതാക്കളെ ബഹുമാനിക്കുക, അനുകമ്പ, ഐക്യദാര്‍ഢ്യം എന്നീ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍, വ്യക്തികള്‍ക്ക് അവരുടെ പിതാക്കന്മാരുടെ പേരില്‍ സംഭാവന നല്‍കാന്‍ അനുവദിച്ചുകൊണ്ട് പിതാക്കന്മാരെ ബഹുമാനിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഒരു ആഗോള ശക്തിയെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താനും ജീവകാരുണ്യ എന്‍ഡോവ്‌മെന്റുകളുടെ ആശയം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ഇത് സഹായിക്കുന്നു.

യുഎഇയിലെ താമസിക്കുന്ന പൗരന്മാരോ പൗരന്മാര്‍ അല്ലാത്തവരോ ആയ പത്തുപേരില്‍ ആറുപേരും കഴിഞ്ഞ വര്‍ഷം ഒരു അപരിചിതനെയോ അവര്‍ക്ക് പരിചയമില്ലാത്തതും സഹായം ആവശ്യമുള്ളതുമായ ഒരാളെയോ സഹായിച്ചു എന്നാണ് ഗാലപ്പ് പറയുന്നത്. ഇത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നും ഗാലപ്പ് പറയുന്നു.

എന്നിരുന്നാലും, കഴിഞ്ഞ അഞ്ച് വര്‍ഷമായി അപരിചിതരെ സഹായിച്ച താമസക്കാരുടെ എണ്ണത്തേക്കാള്‍ കുറവാണ് ഈ സംഖ്യ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജനസംഖ്യ വര്‍ധിച്ചതിനാല്‍, നിരവധി പുതിയ പ്രവാസികള്‍ എമിറേറ്റ്‌സില്‍ സ്ഥിരതാമസമാക്കാരായി വന്നു. 200ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന രാജ്യത്ത്, എട്ട് ദശലക്ഷത്തിലധികം പ്രവാസികള്‍ സമാധാനപരമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. കൂടാതെ എല്ലാ മാസവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളും യുഎഇ സന്ദര്‍ശിക്കുന്നു.

2024ല്‍ ലോകമെമ്പാടുമുള്ള ജനങ്ങളില്‍ 56 ശതമാനം പേരും ഒരു അപരിചിതനെ സഹായിച്ചതായി ഗാലപ്പ് റിപ്പോര്‍ട്ട് ചെയ്തു. 2023നെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ ഇടിവാണ് ഗാലപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

National
  •  2 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ

International
  •  2 days ago
No Image

എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി

Kerala
  •  2 days ago
No Image

യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്

International
  •  2 days ago
No Image

യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും

auto-mobile
  •  2 days ago
No Image

രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം

Cricket
  •  2 days ago
No Image

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ

uae
  •  2 days ago