HOME
DETAILS

'സര്‍ക്കാറിനെ ഇനിയും കാത്തുനില്‍ക്കാന്‍ കഴിയില്ല' മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മുസ്‌ലിം ലീഗ്

  
Web Desk
March 03 2025 | 07:03 AM

Muslim League to Build 100 Homes for Chooralmala Landslide Victims in Wayanad

വയനാട്: മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മുസ്‌ലിം ലീഗ്.ഇക്കാര്യത്തില്‍ ഇനിയും സര്‍ക്കാറിനെ കാത്തു നില്‍ക്കാനാവില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിന് കുറേ കാത്തുനിന്നു. ഇനി കാത്തു നില്‍ക്കാനാവില്ല. റമദാന് ശേഷം വീടുകളുടെ നിര്‍മാണം തുടങ്ങുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഈ ആവശ്യത്തിനായി പാര്‍ട്ടി ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ വയനാട്ടില്‍ പോയിരുന്നു. വയനാട് ജില്ലാ കമ്മിറ്റിയും പുനരധിവാസത്തിന് നിയോഗിക്കപ്പെട്ട കമ്മിറ്റിയുമായി ചേര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിച്ചുമാണ് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

100 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്.  സര്‍ക്കാരിന്റെ തീരുമാനം ഞങ്ങള്‍ കുറേ കാത്തിരുന്നതാണ്. വൈകാതെതന്നെ അവിടെ പുനരധിവാസം ഉറപ്പുവരുത്താനാണ് തീരുമാനം. നോമ്പ് കഴിഞ്ഞാലുടനെ വീടുകളുടെ പണി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മേപ്പാടി പഞ്ചായത്തില്‍ ടൗണിനോട് ചേര്‍ന്നാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഭാവിയില്‍ വിപുലീകരിക്കാന് കഴിയുന്ന രീതിയിലുള്ള വീടുകളാണ്  നിര്‍മ്മിക്കുന്നത്. വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വത്തില്‍  40 കോടിയിലേറെ രൂപ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ പണമായി സ്വരൂപിച്ചത് 36,08,11,688 രൂപയും വീടുകള്‍ നിര്‍മിക്കുന്നതിനു സംഭാവനയായി 3,30,00,000 രൂപയുമാണ്. ഇതില്‍ നിന്ന് നേരത്തെ തന്നെ കുടംബങ്ങള്‍ക്ക് അടിയന്തര സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് ആവശ്യമായ നിയമ സഹായവും വിദ്യാഭ്യാസ പദ്ധതികളും പാര്‍ട്ടി നടപ്പാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

National
  •  12 hours ago
No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  12 hours ago
No Image

മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്

Football
  •  12 hours ago
No Image

ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്

Kerala
  •  12 hours ago
No Image

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

uae
  •  12 hours ago
No Image

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്‌ട്രേലിയ

International
  •  13 hours ago
No Image

1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്‌സ്വാൾ സംഖ്യം

Cricket
  •  13 hours ago
No Image

മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചു;  സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍

Kerala
  •  13 hours ago
No Image

മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!

Football
  •  13 hours ago
No Image

ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും

International
  •  13 hours ago