
'മിസ്റ്റർ ചീഫ് മിനിസ്റ്റർ' ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ, നിയമസഭയിൽ ക്രമസമാധാന ചർച്ച കലഹത്തിൽ

തിരുവനന്തപുരം: നിയമസഭയിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രൂക്ഷമായ തർക്കം. പ്രസംഗത്തിനിടെ ചെന്നിത്തല പലവട്ടം "മിസ്റ്റർ ചീഫ് മിനിസ്റ്റർ" എന്നു ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചു. എത്ര തവണയാണ് ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നു വിളിച്ച് ചോദ്യം ചെയ്യുന്നത് ? സംവാദത്തിന്റെ നിലനില്പ് എന്താണ്?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ, ലഹരിവ്യാപനം, കലാലയങ്ങളിലെ റാഗിങ് എന്നിവയെക്കുറിച്ചുള്ള ചർച്ചയിൽ, ഓരോ തവണയും "മിസ്റ്റർ ചീഫ് മിനിസ്റ്റർ" എന്നുപറഞ്ഞ് ചോദ്യം ചോദിക്കുന്നതിന്റെ അർത്ഥമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് അക്രമങ്ങൾ തുടരുകയാണെന്നും കേരളം കൊളംബിയയാകുകയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. കുട്ടികളുടെ ഭാവി അപകടത്തിലാണെന്നും, ലഹരിയുടെ പിടിയിൽ അവർ തകർന്നുപോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു. "കുട്ടികൾ പുകഞ്ഞു തീരുകയാണ്. ഇതിന് ഉത്തരവാദികൾ ആരാണ്? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് സർക്കാർ കണ്ടെത്തേണ്ടതുണ്ട്," എന്നായിരുന്നു വിമർശനം. കേരളത്തിലെ യുവജനങ്ങൾ ലഹരിക്കടിമയാകുകയും അക്രമങ്ങളിൽ ഏർപ്പെടുകയും, കുട്ടികളുടെ ജീവിതം ലഹരി നശിപ്പിക്കുകയാണെന്നും സർക്കാറിന്റെ നിലപാട് ഇതിന് പ്രോത്സാഹനം നൽകുന്നതാണെന്നും ചെന്നിത്തല ആവർത്തിച്ചു
നിയമസഭാ ചർച്ചയിൽ 'വിമുക്തി' ലഹരിവിരുദ്ധ പദ്ധതിയെ പരാജയപ്പെട്ടതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനിടയിലാണ് പുതിയ ബ്രൂവറികൾക്കുള്ള അനുമതി നൽകിയതെന്നും, ഇത് ലഹരിക്കെതിരെ സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ തകർക്കുന്ന നടപടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൂട്ടക്കൊലപാതകങ്ങൾ സമൂഹത്തിനുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷക്ഷം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് പരോൾ നൽകിയതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. "കൊലപാതകം ചെയ്യുക, സർക്കാരിനൊപ്പം ഉണ്ടായാൽ രക്ഷപ്പെടാം" എന്നതാണ് ഈ തീരുമാനത്തിൽ നിന്ന് ലഭിക്കുന്ന സന്ദേശമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കെതിരെ മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. "കലാലയങ്ങളിൽ റാഗിങ് നടത്തിയവർക്കെതിരെയും, അക്രമസംഭവങ്ങൾക്ക് നേതൃത്വം കൊടുത്തവർക്കെതിരെയും സംസ്ഥാന സർക്കാർ ശക്തമായ നടപടി കൈക്കൊള്ളണം" എന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം.
നിയമസഭയിൽ നടന്ന ഈ ചര്‍ച്ചയിൽ, സംസ്ഥാനത്തെ നിയമവ്യവസ്ഥയും, ക്രമസമാധാന പ്രശ്നങ്ങളും വലിയ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ
Cricket
• 4 days ago
ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍
International
• 4 days ago
ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ
Kerala
• 4 days ago
സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ
Football
• 4 days ago
100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ
uae
• 4 days ago
അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
National
• 4 days ago
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം
Kerala
• 4 days ago
ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു
International
• 4 days ago
വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി
bahrain
• 4 days ago
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍
Kerala
• 4 days ago
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്
Kerala
• 4 days ago
എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി
Kerala
• 4 days ago
നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
Kerala
• 4 days ago
കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി
Kerala
• 4 days ago
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; രാവിലെ 9 മണി മുതൽ 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യത
Kerala
• 4 days ago
മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്
Kerala
• 4 days ago
"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം
International
• 4 days ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• 4 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ
Kerala
• 4 days ago
ഇറാന് - ഇസ്റാഈൽ സംഘർഷം; ഇറാന് സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം
International
• 4 days ago
ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന് ഇറാൻ
International
• 4 days ago