എ.എ.പിയെ വിടാതെ ഇഡി; മദ്യനയക്കേസില്‍ മന്ത്രി കൈലാഷ് ഗെഹ്ലോട്ടിന് സമന്‍സ്
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗഹ്ലോട്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഇന്ന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
ഡല്‍ഹി സര്‍ക്കാര്‍ 202122 കാലത്തേക്ക് രൂപവത്കരിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത മദ്യനയത്തിന്റെ കരട് തയ്യാറാക്കിയ സമതിയിലെ അംഗമായിരുന്നു ഇദ്ദേഹം.
നിലവില്‍ ഡല്‍ഹി സര്‍ക്കാരില്‍ ആഭ്യന്തരം ഗതാഗതം, നിയമം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഗഹ്ലോട്ട്.കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷമാണ് ഗെഹ്ലോട്ടിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കളാന് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. എഎപി എംപി സഞ്ജയ് സിംഗ്, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവുമായ കെ കവിതയും ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."