HOME
DETAILS

ആമസോണില്‍ നിന്ന് അബൂദബിയിലേക്ക്; യുഎഇ പ്രസിഡന്റിന് നന്ദി പറയാനായി ഏഴു വയസ്സുകാരി സഞ്ചരിച്ചത് മുപ്പത് മണിക്കൂര്‍

  
March 08 2025 | 09:03 AM

From Amazon to Abu Dhabi Seven-year-old girl travels 30 hours to thank UAE President

ദുബൈ: ബ്രസീലിലെ ആമസോണ്‍ മേഖലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഏഴു വയസ്സുള്ള ഒരു പെണ്‍കുട്ടിയായ സാറാ ഡോസ് സാന്റോസ് മിറാന്‍ഡയ്ക്ക് ഒരപകടത്തില്‍ പെട്ട് ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായി. വലതു കണ്ണിന്റെ കാഴ്ച കുറയുകയും ചെയ്തു. വല്ലാത്തൊരവസ്ഥയിലേക്കാണ് ഈ അവസ്ഥ അവളെ തള്ളിവിട്ടത്. 

ഒറ്റപ്പെട്ട ഗ്രാമത്തില്‍ അവളുടെ കണ്ണുകള്‍ ചികിത്സിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നു. സ്‌കൂളില്‍ പോകാതെ, സുഹൃത്തുക്കളോടൊപ്പം കളിക്കാനാകതെ, സാധാരണ ജീവിതം പോലും നയിക്കാനാകാതെ അവള്‍ ദിവസങ്ങള്‍ തള്ളിനീക്കി. 

പിന്നീട് അവളുടെ കാഴ്ച പുനഃസ്ഥാപിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയ അസോസിയാനോ എക്‌സ്‌പെഡിഷണാരിയോസ് ഡാ സൗഡെക്കായിരുന്നു (EDS), 2023 ലെ സായിദ് സസ്‌റ്റൈനബിലിറ്റി പ്രൈസ് ഹെല്‍ത്ത് വിഭാഗത്തിലെ പുരസ്‌കാരം. 1 മില്ല്യണ്‍ ഡോളറായിരുന്നു ഇതിന്റെ സമ്മാനത്തുക. ഇതുവഴി കൂടുതല്‍ മാനുഷിക പ്രവര്‍ത്തനങ്ങളിലേക്ക് അവരെ നയിക്കുക എന്ന ലക്ഷ്യം കൂടി വച്ചാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

'ബോര്‍ഡും സഹപാഠികളേയും കാണാന്‍ കഴിയാത്തതിനാല്‍ സാറ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. കളിക്കുന്നതും പതിവുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതും അവള്‍ നിര്‍ത്തി,' അവളുടെ അമ്മ വാല്‍സിമാര ഡോസ് സാന്റോസ് മിറാന്‍ഡ പറഞ്ഞു. കാഴ്ചശക്തി ഇല്ലാതിരുന്നതിനാല്‍ തന്റെ സമൂഹത്തിന്റെ ജീവിതരീതിയായ മത്സ്യബന്ധനം, വേട്ടയാടല്‍, കരകൗശലവസ്തുക്കള്‍ വളര്‍ത്തല്‍ എന്നിവ പഠിക്കാനുള്ള സാറയുടെ കഴിവ് വളരെ പരിമിതമായിരുന്നു. 

'അവളെ പരിപാലിക്കാന്‍ ഒരു കര്‍ഷകയെന്ന നിലയില്‍ എനിക്ക് എന്റെ ജോലി ഉപേക്ഷിക്കേണ്ടിവന്നു,' വാല്‍സിമാര കൂട്ടിച്ചേര്‍ത്തു. 2024 ജൂലൈയില്‍, മൊബൈല്‍ ഹോസ്പിറ്റല്‍ കോംപ്ലക്‌സ് വഴി ആമസോണിലെ ഒറ്റപ്പെട്ട തദ്ദേശീയ സമൂഹങ്ങള്‍ക്ക് ശസ്ത്രക്രിയാ പരിചരണം നല്‍കുന്ന സംഘടനയായ ഇഡിഎസുമായി മിറാന്‍ഡയുടെ പാത കൂടിച്ചേര്‍ന്നു.

ശസ്ത്രക്രിയയ വിജകരമായതിനെ തുടര്‍ന്ന് കാഴ്ചശക്തി തിരിച്ചുകിട്ടിയ സാറ സ്‌കൂളില്‍ തിരിച്ചെത്തുകയും കൂട്ടുകാരോടൊപ്പം കളിക്കാനും തുടങ്ങി.

'ഇപ്പോള്‍ അവള്‍ ഒരുപാട് മാറിയിരിക്കുന്നു, ശസ്ത്രക്രിയയ്ക്ക് മുമ്പ് അവള്‍ക്ക് പഠിക്കാനോ സുഹൃത്തുക്കളോടൊപ്പം ആസ്വദിക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ മറ്റുള്ളവരുടെ സഹായമില്ലാതെ അവള്‍ക്ക് മീന്‍ പിടിക്കാനും നദിയില്‍ നീന്താനും ദൈനംദിന കാര്യങ്ങള്‍ ചെയ്യാനും കഴിയും.'

ഈ വര്‍ഷം ആദ്യമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ പിന്തുണയ്ക്ക് വ്യക്തിപരമായി നന്ദി പറയാന്‍ സാറയും അമ്മയും ആമസോണില്‍ നിന്ന് അബൂദബിയിലേക്ക് 30 മണിക്കൂറിലധികം യാത്ര ചെയ്ത് എത്തിയത്. 

അവരുടെ കുഗ്രാമത്തില്‍ നിന്ന് അവര്‍ ബാഴ്‌സലോസ് എന്ന ചെറുപട്ടണത്തിലേക്ക് കനോയില്‍ യാത്ര ചെയ്തു. തുടര്‍ന്ന് മനൗസിലേക്ക് 15 മണിക്കൂര്‍ ബോട്ട് യാത്ര നടത്തുകയും അവിടെ നിന്ന് അവര്‍ EDS ന്റെ ആസ്ഥാനമായ കാമ്പിനാസിലേക്ക് വിമാനം വഴി എത്തിച്ചേരുകയും ചെയ്തു.

അവിടെ നിന്ന് അവര്‍ സാവോ പോളോയിലേക്ക് വണ്ടിയിലും അവിടെ നിന്ന് ദുബൈയിലേക്ക് 15 മണിക്കൂര്‍ വിമാനത്തില്‍ യാത്ര ചെയ്താണ് ഒടുവില്‍ അബൂദബിയില്‍ എത്തിച്ചേര്‍ന്നത്. ജനുവരിയില്‍ നടന്ന 2025 ലെ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നീണ്ട യാത്ര നടത്തി എത്തിയ ഒമ്പത് കുട്ടികളില്‍ ഒരാളായിരുന്നു സാറ. 

യുഎഇ തലസ്ഥാനത്തേക്കുള്ള തന്റെ സന്ദര്‍ശനത്തിലെ ഏറ്റവും മികച്ച കാര്യം ഷെയ്ഖ് മുഹമ്മദിനെ കണ്ടുമുട്ടിയതാണെന്ന് സാറ പറഞ്ഞു. 'അതൊരു സ്വപ്നം പോലെയായിരുന്നു, എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ആ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല.' സാറ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  7 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  7 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  7 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  7 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  7 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  7 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  7 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  7 days ago