HOME
DETAILS

ഡോ.കണ്ണന്‍ സി.എസ് വാര്യര്‍ കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

  
Web Desk
March 30 2024 | 09:03 AM

Dr. Kannan CS Warrier Kerala Forest Research Institute Director

തൃശൂര്‍: പീച്ചി ആസ്ഥാനമായ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ഡറക്ടറായി ആലപ്പുഴ ഹരിപ്പാട് സ്വദേശി ഡോ. കണ്ണന്‍ സി.എസ് വാര്യരെ നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. ഇപ്പോള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ദേശീയ വനഗവേഷണ സ്ഥാപനമായ കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആന്റ് ട്രീ ബ്രിഡിങ്ങില്‍ (ഐ.എഫ്.ജി.ബി.ടി) ചീഫ് സയന്റിസ്റ്റാണ്.

രാജ്യത്തെ മികച്ച വനശാസ്ത്ര ഗവേഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉപ്പുരസമേറിയ മണ്ണിന് യോജിച്ച കാറ്റാടിയുടെ മൂന്ന് ക്ലോണുകള്‍ രാജ്യത്ത് ആദ്യമായി വികസിപ്പിച്ചത് ഡോ. കണ്ണന്‍ വാരിയരാണ്. ആലപ്പുഴയിലെ കാവുകളെ പറ്റിയുള്ള സമഗ്ക പഠനത്തിന് ജൈവ വൈവിധ്യ മേഖലയിലെ മികച്ച ഗവേഷകനുള്ള റോള എസ്. റാവു ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫോറസ്റ്റ് സര്‍വിസ് അമേരിക്കയില്‍ നടത്തിയ വനജനിതക പ്രജനന പര്യവേക്ഷണ പരിപാടിയില്‍ പങ്കെടുത്ത ഏക മലായിളിയാണ്.

ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ഏകേപിപ്പിച്ച ആഗോള വനജനിതക വിഭവ സംരക്ഷണ പരിപാടിയിലും അംഗമായിരുന്നു. യുനെസ്‌കോ അന്താരാഷ്ട്രതലത്തില്‍ വികസിപ്പിച്ച ഡാറ്റാ അനാലിസിസ് ആന്റ് മാനേജ്മന്റ് സിസ്റ്റത്തില്‍ പരിശീലനം നേടി. ഡിജിറ്റല്‍ ചിത്രം ഉപയോഗിച്ച് വനത്തോട്ടങ്ങളുടെ വിളവ് നിര്‍ണയിക്കുന്ന സാങ്കേതിക വിദ്യക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പേറ്റന്റ് നേടിയിരുന്നു. ഇന്ത്യയില്‍ 17 പേറ്റന്റ് മാത്രമാണ് വനശാസ്ത്ര മേഖലയിലുള്ളത്.

ഉയര്‍ന്ന വിളവ് ലഭിക്കുന്ന ക്ലോണല്‍ തോട്ടങ്ങള്‍ വളര്‍ത്താന്‍ വിവിധ വന വികസന കോര്‍പറേഷനുകളുടെ കണ്‍സള്‍ട്ടന്റ് അംഗമായി പ്രവര്‍ത്തിച്ചു. കാവേരി നദിയുടെ പുനരുജ്ജീവന ദേശീയ പദ്ധതിയുടെ കേരള ഘടകം മുഖ്യ ആസൂത്രകനായിരുന്നു.
വനശാസ്ത്ര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ ഗവേഷണ പരിചയമുള്ള ഡോ. കണ്ണന്‍ വാരിയര്‍ 301 പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോറസ്ട്രിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം അഞ്ചുതവണ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കലാപ്രതിഭയുമായിരുന്നു. ഗിറ്റാര്‍ മൃദംഗം ഹാര്‍മോണിയം ഹാര്‍മോണിക്ക ഇടക്ക എന്നീ വാദ്യങ്ങള്‍ വായിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് വേണ്ടി പരിസ്ഥിതി ദിനത്തിനായി യജുര്‍ വേദത്തെ ആസ്പദമാക്കി ഡോ. കണ്ണന്‍ വാരിയര്‍സംഗീതം നല്‍കി ആലപിച്ച പ്രകൃതിവന്ദനം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. 

തൊഴില്‍ രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുതകുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ സംരംഭമായ ഗ്രീന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ നോഡല്‍ ഓഫിസറാണ് .എന്‍വിസ് മേധാവികൂടിയായ ഡോ. കണ്ണന്‍ വാരിയര്‍ ഐ.എഫ്.ജി.ബി.ടിയുടെ കേരളത്തിലെ വനവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന്റെ ചുമതലക്കാരനാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്. ഭാര്യ: രേഖ വാര്യര്‍ മക്കള്‍: അമൃത്, അനിരുദ്ധ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago