എന്‍ഡോസള്‍ഫാന്‍ പ്രശ്‌നപരിഹാരത്തിനു മന്ത്രിയെ ചുമതലപ്പെടുത്തണം: എസ്.പി ഉദയകുമാര്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ഒരു മന്ത്രിയെ ചുമതലയേല്‍പിക്കണമെന്നു കൂടംകുളം ആണവ വിരുദ്ധസമര നേതാവ് എസ്.പി ഉദയകുമാര്‍ ആവശ്യപ്പെട്ടു. അദാനിക്ക് പോര്‍ട്ടുണ്ടാക്കാന്‍ വേണ്ടി മന്ത്രിസഭയും അതിനു വേണ്ടി മന്ത്രിയുമുണ്ട്.
വിഴിഞ്ഞം പദ്ധതിക്കു വേണ്ടി കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് നില്‍ക്കുമ്പോള്‍ സര്‍ക്കാരുണ്ടാക്കിയ ദുരന്തത്തിനു പരിഗണന കൊടുക്കാതെ പോകുന്നതു നീതി കേടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടന്ന അവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദയകുമാര്‍.
ദുരിത ബാധിതര്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ ക്യാംപ് നടത്താന്‍ സമരം ചെയ്യേണ്ടി വരുന്നതു ജനാധിപത്യ വ്യവസ്ഥക്കു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു .
ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷനായി. മുനീസ അമ്പലത്തറ, എന്‍ സുബ്രമണ്യന്‍, പി.പി.കെ പൊതുവാള്‍ , വിജയന്‍ കോടോത്ത് , രാധാകൃഷ്ണന്‍ പെരുമ്പള , പി മുരളീധരന്‍, ഡോ.ഇ ഉണ്ണികൃഷ്ണന്‍ , നാരായണന്‍ പേരിയ, ശ്രീനാഥ് ചീമേനി , പോള്‍ ടി സാമുവല്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, പ്രേമചന്ദ്രന്‍ ചോമ്പാല , മധു എസ് നായര്‍ അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍,അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."