HOME
DETAILS

സുവർണ ക്ഷേത്രത്തിൽ ഇരുമ്പ് വടിയുമായി ആക്രമണം; അഞ്ച് പേർക്ക് പരുക്ക്, ഹരിയാന സ്വദേശി പിടിയിൽ

  
Web Desk
March 14, 2025 | 4:35 PM

assualt at Golden Temple with Iron Rod Five Injured and Accused in Custody

ന്യൂഡൽഹി: അമൃത്സറിലെ സുവർണ്ണ ക്ഷേത്ര സമുച്ചയത്തിൽ ഒരാൾ ഇരുമ്പ് വടി കൊണ്ട് നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായി പൊലിസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

വിശ്വാസികളും നാട്ടുകാരും സന്നിഹിതരായിരുന്ന ഗുരു രാം ദാസ് ലങ്കാർ അഥവാ കമ്മ്യൂണിറ്റി അടുക്കളക്ക് സമീപമായിരുന്നു ആക്രമണം. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ (എസ്‌ജിപിസി) രണ്ട് വോളൻ്റിയർമാരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ ഒരാളെ അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ പ്രവേശിപ്പിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. അക്രമിയെയും കൂട്ടാളിയെയും ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഉണ്ടായിരുന്ന ആളുകൾ കീഴടക്കി പൊലിസിൽ ഏൽപിച്ചു. 

ഹരിയാന സ്വദേശിയായ സുൽഫാൻ ആണ് പ്രതിയെന്നും സംഭവത്തിൽ അയാൾക്കും പരുക്കേറ്റിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പരിഭ്രാന്തരാകരുതെന്നും പൊലിസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, ഈ സംഭവം ഭക്തരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ സുവർണ്ണ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ വെച്ച് ശിരോമണി അകാലിദൾ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ ഒരാൾ വെടിയുതിർത്തിരുന്നു. പിന്നീട് തിരിച്ചറിഞ്ഞ നാരായൺ സിംഗ് ചൗര എന്ന അക്രമിയെ ഒരു അംഗരക്ഷകൻ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

A shocking incident occurred at the Golden Temple where an individual attacked devotees with an iron rod, injuring five people before being taken into custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു-കശ്മീരിൽ മദ്രസയിലേക്ക് പോയ 12 വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ

National
  •  13 days ago
No Image

അമ്മയെ പരിചരിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് മര്‍ദ്ദനം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Kerala
  •  13 days ago
No Image

മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് പൂട്ടിട്ട് ഗവർണർ; ലംഘിച്ചാൽ നിർബന്ധിത ടി.സി, കടുത്ത അച്ചടക്ക നടപടികളുമായി പുതിയ ഉത്തരവ്

Kerala
  •  13 days ago
No Image

അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട കേസ്‌: ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ വിധി ഇന്ന്

Kerala
  •  13 days ago
No Image

എലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് മുൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ; എൻസിപിയിൽ ഭിന്നത രൂക്ഷം, കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും

Kerala
  •  13 days ago
No Image

കീശ കാലിയാകില്ല..: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്രോളിന്റെ ചെലവ് പകുതിയായി കുറയ്ക്കാം

Kerala
  •  13 days ago
No Image

നേതാക്കൾ വോട്ട് മറിച്ചു; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം

Kerala
  •  13 days ago
No Image

നടപടിയെടുത്താൽ പൊട്ടിത്തെറി; പ്രതിസന്ധിയിൽ കണ്ണൂരിലെ നേതൃത്വം

Kerala
  •  13 days ago
No Image

കണ്ണൂർ റേഞ്ചിൽ എ.എസ്.ഐമാർക്ക് കൂട്ട സ്ഥലംമാറ്റം; 51 എസ്.സി.പി.ഒമാർക്ക് സ്ഥാനക്കയറ്റം

Kerala
  •  13 days ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ അജിത് കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം

Kerala
  •  13 days ago