പൊതുവിതരണ കേന്ദ്രങ്ങളില്‍ റെയ്ഡ്
തിരുവനന്തപുരം: കോര്പറേഷന് പരിധിയിലെ പൊതുവിതരണ കേന്ദ്രങ്ങളിലും പൊതുവിപണിയിലും ഓണം സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.
ചാല, വലിയശാല, കിള്ളിപ്പാലം, ചെന്തിട്ട, കണ്ണേറ്റുമുക്ക്, കിഴക്കേകോട്ട, മണക്കാട്, അമ്പലത്തറ, പൂന്തുറ, പേട്ട, ചാക്ക പ്രദേശങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങള്‍, പ്രൊവിഷന്‍ സ്റ്റോറുകള്‍, പച്ചക്കറിക്കടകള്‍, മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഗ്യാസ് ഔട്ട്ലെറ്റുകള് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
അമിതവില ഈടാക്കല്‍, വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ബില്ല് നല്കാതിരിക്കല്, സ്റ്റോക്ക് പ്രദര്‍ശിപ്പിക്കാതിരിക്കല്‍ തുടങ്ങിയവ കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ പി. മുരളീധരന് നായര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ സി. ചന്ദ്രന്, ജി. ബീനാ ഭദ്രന്, ടി.ആര് സിന്ധുലേഖ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി. വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."