പെട്രോള്‍ടാങ്ക് പൊട്ടിത്തെറിച്ച് ഓട്ടോറിക്ഷ കത്തി
വിഴിഞ്ഞം: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് ഓട്ടോ കത്തിനശിച്ചു. പൂവാര്‍ ടി.ബി ജംഗ്ഷനില്‍ അജിത് കുമാറിന്റെ കെ.എല്‍.01 എ.ജെ 6132 എന്ന ഓട്ടോയാണ് കത്തി നശിച്ചത്. പൂവാര്‍ പോസ്റ്റ് ഓഫിസിനു സമീപത്തെ വെല്‍ഡിംഗ് ഷോപ്പില്‍ ഉച്ചയ്ക്കായിരുന്നു സംഭവം.
ഓട്ടോ വെല്‍ഡിംഗ് ചെയ്യുന്നതിനിടെ പെട്രോള്‍ പമ്പിലേക്ക് തീ പടര്‍ന്നു പിടിച്ചതാണ് അപകടത്തിനു കാരണമായത്. ഓട്ടോയുടെ പുറംഭാഗം പൂര്‍ണമായി കത്തി നശിച്ചു. പൂവാര്‍ ഫയര്‍ഫോഴ്‌സ് അധികൃതര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവാക്കാന്‍ കഴിഞ്ഞു. ടാങ്ക് പൂര്‍ണമായി കഴുകി വൃത്തിയാക്കാത്തതായിരിക്കാം തീപടര്‍ന്നതിനു കാരണമെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു.
സ്റ്റേഷന്‍ ഓഫിസര്‍ സത്യവത്സലന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ ഗോപകുമാര്‍, സുധീര്‍, മുകുന്ദന്‍, ഷിബു, ക്രിസ്റ്റഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."