പ്രധാന ഇരകള്‍ വിദ്യാര്‍ഥികള്‍ കൊടുവള്ളിയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു; നിഷ്‌ക്രിയരായി പൊലിസ്
കൊടുവള്ളി: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിമാഫിയ പിടിമുറിക്കിയിട്ടും പൊലിസ് നിഷ്‌ക്രിയമെന്ന് ആക്ഷേപം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുണ്ടണ്ടാവുന്നില്ലെന്നും ഉന്നത ഇടപെടലുകള്‍ മൂലം പല കേസുകളും തേച്ചുമായ്ച്ചുകളയുന്നത് പതിവായിട്ടുണ്ടെണ്ടന്നുമാണ് പരാതി ഉയരുന്നത്.
കൊടുവള്ളി ബസ് സ്റ്റാന്റ്, കമ്മ്യൂനിറ്റി ഹാള്‍ പരിസരം, പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപത്തെ സ്റ്റേജ്, ഹൈസ്‌കൂള്‍ റോഡ്, ആറങ്ങോട്, നെടുമല, പാലക്കുറ്റി അങ്ങാടി തുടങ്ങി സമീപ പ്രദേശങ്ങളിലും ലഹരി വില്‍പനയും ഉപയോഗവും വ്യാപകമാണ്. കഞ്ചാവ് ചെറു പൊതികളിലാക്കി വില്‍പന നടത്തുന്ന സംഘങ്ങളുടെ പ്രധാന കേന്ദ്രമായി കൊടുവള്ളി ടൗണ്‍ മാറിയിട്ടുണ്ടണ്ട്. ആവശ്യക്കാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍ രഹസ്യമായി എത്തിച്ചുകൊടുക്കുന്ന സംഘവും സജീവമാണ്.
ഹൈസ്‌കൂള്‍തല വിദ്യാര്‍ഥികളാണ് പ്രധാനമായും ഇതിന്റെ ഗുണഭോക്താക്കള്‍. വീട്ടില്‍ നിന്നു മറ്റു കാരണങ്ങള്‍ പറഞ്ഞു വാങ്ങുന്ന പണമാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍, രക്ഷിതാക്കളാരും വിഷയത്തെ കുറിച്ച് ഇതുവരെ ബോധവാന്മാരായിട്ടില്ല. സ്‌കൂള്‍, മഹല്ല്, മുനിസിപ്പല്‍തല ബോധവല്‍ക്കരണം നടത്തി വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ തന്നെ ആവശ്യമായിരിക്കുകയാണ്.
പട്ടാപകല്‍ പോലും ലഹരി വില്‍പന നടന്നിട്ടും കണ്ടണ്ടില്ലെന്ന് നടിക്കുന്ന പൊലിസ് നിലപാടിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായ യുവാക്കളെ ഉന്നത ഇടപെടലിനെ തുടര്‍ന്ന് പൊലിസ് വിട്ടയച്ചതായി പരാതിയുണ്ടണ്ട്. കേസില്‍ പ്രതികളാകുന്നവരെ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനായി പൊലിസ് ഇവരെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്.
ആറങ്ങോട്, നെടുമല മേഖലകളില്‍ വ്യാജ വാറ്റ് വ്യാപകമാണെന്ന് മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നിട്ടും സ്ഥലം പരിശോധന നടത്താന്‍പോലും പൊലിസ് തയാറാകാത്തത് ഉന്നത രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നാണ് ആരോപണം. പാലക്കുറ്റി അങ്ങാടിയില്‍ ലഹരിമാഫിയയുടെ വിളയാട്ടം ശക്തമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടണ്ട.് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉന്നത ഇടപെടല്‍ ഉണ്ടണ്ടാകുന്നത് തുടര്‍നടപടിയെ ബാധിക്കുന്നതായി പൊലിസിനും പരാതിയുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."