അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
ഫറോക്ക്: നാടിന്റെ സമാധാനത്തിനും മതസൗഹാര്‍ദ്ദത്തിനും ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നതിക്കും വേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് സമൂഹം അംഗീകരിച്ചതാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി. ബേപ്പൂര്‍ മേഖല മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല അനുസ്മരണ പ്രഭാഷണം നടത്തി. എം.ഐ മുഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എന്‍.സി അബൂബക്കര്‍, മണ്ഡലം പ്രസിഡന്റ് എന്‍.സി അബ്ദുള്‍ റസാഖ്, കെ.കെ ആലിക്കുട്ടി, വി.പി അബ്ദുല്‍ ജബ്ബാര്‍, എം. മുഹമ്മദ്കോയ ഹാജി, പി.വി സലാം, വി.കെ മുഹമ്മദ്കോയ, ടി. മൊയ്തീന്‍കോയ, പി.ബാവ, കെ.ടി അവറാന്കോയ, പി. സൈനുദ്ദീന്‍, എന്‍. മുഹമ്മദ് നദീര്‍, ജബ്ബാര്‍ കല്ലിങ്ങല്‍, കെ.കെ സൈഫുന്നിസ, എസ്.വി ശറീന സംസാരിച്ചു. ഐ.എന്‍.എല്ലില്‍ നിന്നു രാജിവച്ചു ലീഗില്‍ ചേര്‍ന്നവര്‍ക്ക് മായിന്‍ ഹാജി പൊന്നാട അണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."