HOME
DETAILS
MAL
ഡിസൈന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനവുമായി വജ്ര സ്റ്റോര്‍സ്
backup
September 03 2016 | 21:09 PM
കോഴിക്കോട്: കാരപ്പറമ്പിലെ വജ്ര ഡിസൈനേഴ്സ് സ്റ്റോര്‍സ് ഒരുക്കുന്ന ഡിസൈന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനവും വിപണനവും ഇന്ന് ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കും.
സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമാകുന്ന രീതിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങളാണ് വജ്രയില്‍ ഒരുക്കിയിരിക്കുന്നത്. 500 രൂപ മുതല്‍ 10000 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ പ്രദര്ശനത്തിലുണ്ടാവുമെന്ന് മാനേജിങ് പാര്‍ട്ട്ണര്‍ വേണു താമരശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 10 മുതല്‍ വൈകിട്ട് എട്ട് വരെയാണ് പ്രദര്‍ശനം. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ണര്‍മാരായ സ്മിത സുകുമാരന്‍, നിത സത്യജിത്ത്, ജിത സന്തോഷ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."