കാറിടിച്ച് കാല്‍നട യാത്രികന് പരുക്കേറ്റു
വെഞ്ഞാറമൂട്: കാറിടിച്ചു കാല്‍നടയാത്രികനു പരുക്കേറ്റു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്അപ് ഓട്ടോയിലിടിച്ചു നിയന്ത്രണംവിട്ട കാര്‍ നടന്നുപോകുന്നയാളെ ഇടിക്കുകയായിരുന്നു. വേളാവൂര്‍ ചിറ്റാരിക്കോണം അംബിക ഭവനില്‍ ലോഹി (56) തനാണ് പരുക്കേറ്റത്.
ഇന്നലെ രാത്രി 7.15ന് തൈക്കാട്-കഴക്കൂട്ടം ബൈപ്പാസില്‍ വേളാവൂരിനു സമീപത്തായിരുന്നു അപകടം. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്അപ് ഓട്ടോ മറിഞ്ഞ് കേടുപാടുണ്ടായി. ഇതറിഞ്ഞു സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലിസ് അപകടത്തില്‍പ്പെട്ട കാര്‍ നീക്കംചെയ്യാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ഇടയാക്കി.
ഒടുവില്‍ വെഞ്ഞാറമൂട് സി.ഐ സ്ഥലത്തെത്തി ഇരുവാഹനങ്ങളും സ്റ്റേഷനിലേക്കു മാറ്റാമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ ശാന്തരായത്.
കാറിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമാക്കിയതെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."