HOME
DETAILS
MAL
ഷോക്കേറ്റ് യുവാവ് മരിച്ചു
backup
September 03 2016 | 21:09 PM
വെള്ളറട: ടി.വിയുടെ കേബിളില്‍നിന്നു ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. പാറവളവ് പഞ്ചാകുഴി കാവിന്‍പുറത്ത് വീട്ടില്‍ കൃഷ്ണന്റെയും പരേതയായ എബിലിയുടെയും മകന് ബിനു (32) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി 7.30നായിരുന്നു സംഭവം. ടി.വിയുടെ കേബിള്‍ കണക്ട് ചെയ്യുന്നതിനിടെയാണ് ബിനുവിന് ഷോക്കേറ്റത്. പനച്ചമൂട്ടില്‍ പോയിരുന്ന പിതാവ് എട്ടു മണിയോടെ തിരികെ വീട്ടിലെത്തി കതകു തുറന്നപ്പോള്‍ മകന് ബോധരഹിതനായി കിടക്കുന്നതു കണ്ടു.
ഉടന്‍തന്നെ കാരക്കോണം സി.എസ്.ഐ മെഡിക്കല്‍കോളജില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സഹോദരങ്ങള്‍: ബിന്ദു, ബിജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."