കൊടും ചൂട്; ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രം. ഏപ്രില്‍ മൂന്ന് വരെ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 39° സെല്‍ഷ്യല്‍സ് ചൂടിനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37° സെല്‍ഷ്യസ്, തിരുവനന്തപുരത്ത് താപനില 36° സെല്‍ഷ്യസ് വരെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കും. അടുത്ത അഞ്ചു ദിവസം തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മിതമായ മഴക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയതായിരുന്നു. 40 °C ചൂടാണ് രേഖപ്പെടുത്തിയത്2019നു ശേഷം ആദ്യമായാണ് മാര്‍ച്ച് മാസത്തില്‍ 40 °C ചൂട് രേഖപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."