ഐ.എം.എ വടകര ബ്രാഞ്ച് ആസ്ഥാനത്ത് ഇനി സോളാര്‍ വെളിച്ചം
വടകര: ഉയര്‍ന്ന വൈദ്യുതി ഉപയോഗവും ഭീമന് ബില്ലും മറികടക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) വടകര ബ്രാഞ്ച് സോളാര്‍ പ്ലാന്റിനെ ആശ്രയിക്കുന്നു. ഇതിനായി അനര്‍ട്ടിന്റെ സഹായത്തോടെ പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞു. ഏഴു മുതല്‍ ഇതില്‍ നിന്നുള്ള വൈദ്യുതിയായിരിക്കും ഓഫിസാവശ്യത്തിനും മറ്റും വിനിയോഗിക്കുക.
സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഒരു ഐ.എം.എ ബ്രാഞ്ച് പാരമ്പര്യേതര ഊര്‍ജത്തെ ആശ്രയിക്കുന്നത്. ജില്ലാ ആശുപത്രിക്കു സമീപം ഐ.എം.എ ആസ്ഥാനത്ത് ഓഫിസിനു പുറമെ വിശാലമായ ഓഡിറ്റോറിയവും സൗരോര്‍ജത്തിലാകും പ്രവര്‍ത്തിക്കുക. രണ്ട് ഡോക്ടര്‍മാരുടെ വസതികളില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണ് ഓഫിസില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനു തീരുമാനമായത്.
പ്ലാന്റ് സ്ഥാപിക്കാനായി ഒരു ലക്ഷത്തിലേറെ രൂപയാണ് ഇതിനകം ചെലവഴിച്ചത്. സ്ഥാപനത്തില്‍ ആഴ്ചതോറുമുള്ള വിവിധ പരിപാടികള്‍ക്കു പുറമെ മറ്റു ദിവസങ്ങളിലും ചടങ്ങുകള്‍ നടക്കാറുണ്ട്. ഇതിലൂടെ 10,000ത്തിനും 12,000ത്തിനുമിടയിലാണു പ്രതിമാസം വൈദ്യുതി ബില്ല് വരാറ്. ഈ സാഹചര്യത്തിലാണ് സോളാര്‍ പ്ലാന്റിനെ കുറിച്ചു ചിന്തിച്ചതെന്ന് പ്രസിഡന്റ് ഡോ. എം. മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."