HOME
DETAILS
MAL
'വര്‍ധിപ്പിച്ച വില പച്ചത്തേങ്ങാ കര്‍ഷകര്‍ക്ക് ഉടന്‍ ലഭ്യമാക്കണം'
backup
September 03 2016 | 21:09 PM
പേരാമ്പ്ര: പച്ചത്തേങ്ങയുടെ സംഭരണ വില 25ല്‍നിന്ന് 27 രൂപയായി ഉയര്‍ത്തുകയും സംഭരണത്തിന് 100 കോടി രൂപ അനുവദിക്കണമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പറഞ്ഞ വിലയ്ക്കു സംഭരണം ഇനിയും ആരംഭിച്ചിട്ടില്ലെന്നു കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേതടം അധ്യക്ഷനായി.
എന്‍. ചന്ദ്രന്, ടി.പി നാരായണന്, എന്‍. രാജശേഖരന്, വി.കെ ജോസ്, മൊയ്തു കോരങ്ങാട്, രാജു തലയാട്, സെബാസ്റ്റ്യന്‍ കണ്ണേഴത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."