HOME
DETAILS

കണ്ണൂരിലെ മധ്യവയസ്‌ക്കന്റെ കൊലപാതകം: പ്രതി പിടിയില്‍, കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്

  
Web Desk
March 21 2025 | 03:03 AM

 Perumbadav Resident Santhosh Arrested for Killing Kaithaprams Radhakrishnan Over Family Dispute

കണ്ണൂര്‍: കൈതപ്രത്ത് മധ്യവയസ്‌കനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍. പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട് . കൊലപാതകം ആസൂത്രിതമായി നടത്തിയതാണെന്ന് പ്രതി മൊഴി നല്‍കിയെന്നും പൊലിസ് പറയുന്നു.  കൈതപ്രം സ്വദേശി രാധാകൃഷ്ണനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 

പൊലിസ് പറയുന്നതിങ്ങനെ, 

കൊലപാതകത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പക എന്നാണ് പ്രതി സന്തോഷ് നല്‍കിയ മൊഴി. ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ രാവിലെ പ്രതി ഇയാളുടെ രാധാകൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. അതിന് മുമ്പ് രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന സൂചന നല്‍കുന്ന ഒരു ഭീഷണി സന്ദേശം ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനായി രാവിലെ രാധാകൃഷ്ണന്റെ വീട്ടിലെത്തിയ ഇയാള്‍ തന്റെ ഉദ്ദേശം നടത്താനാവാതെ തിരിച്ചു പോയി. പിന്നീട് വൈകീട്ട് തോക്കുമായി വീണ്ടും വന്നു. 

കൊലപാതകം നടത്താന്‍ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിവന്നു. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്

കൃത്യം നടത്തിയ ശേഷം സന്തോഷ് സംഭവസ്ഥലത്ത് തുടര്‍ന്നു. പിന്നീട്  പൊലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സന്തോഷ് കാട്ടുപന്നികളെ വെടിവെക്കുന്നതില്‍ പരിശീലനം നേടിയിട്ടുണ്ട്.  രാവിലെ സന്തോഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതോക്കെ ശ്രദ്ധിക്കണ്ടേ? ഡ്രൈവർ സീറ്റിൽ കയറുന്നതിന് മുൻപ് കാറിന് വലം വെയ്ക്കണം; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

Kerala
  •  5 days ago
No Image

933ന്റെ തിളക്കത്തിൽ റൊണാൾഡോ; ഫുട്ബോൾ ലോകത്തെ അമ്പരിപ്പിച്ച് 40കാരന്റെ കുതിപ്പ്  

Football
  •  5 days ago
No Image

ബഹ്റൈനിൽ വോട്ടിങ് പ്രായം 18 ആയി കുറക്കുന്നതിനുള്ള നിര്‍ദേശം നിര്‍ത്തിവച്ചേക്കും; ശൂറ കൗൺസിലിൽ ഇന്ന് വോട്ടെടുപ്പ്

bahrain
  •  5 days ago
No Image

പ്രവാസികളെ നിങ്ങളറിഞ്ഞോ? പങ്കാളിയുടെ പേര് പാസ്പോർട്ടിൽ ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല

uae
  •  5 days ago
No Image

ഗസ്സ സിറ്റി ആശുപത്രിയില്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍,റഫ നഗരം വളഞ്ഞു; നുസ്‌റേത്തില്‍ നിന്ന് ആളുകളോട് ഒഴിയാന്‍ നിര്‍ദ്ദേശം

International
  •  5 days ago
No Image

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; സുപ്രിം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹരജിയുമായി കേന്ദ്രം 

National
  •  5 days ago
No Image

ദുബായിൽ മയക്കുമരുന്ന് കടത്തിയ നാലംഗ ആഫ്രിക്കൻ വനിതാ സംഘത്തിന് ജീവപര്യന്തം തടവ്; സംഘത്തെ കുടുക്കിയത് വൻ സ്റ്റിങ് ഓപ്പറേഷനിലൂടെ

uae
  •  5 days ago
No Image

അക്ഷയിയുടെ ദുരൂഹമരണം: ഒരു വർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  5 days ago
No Image

കിംവദന്തികളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ട് അബൂദബി പൊലിസ്

uae
  •  5 days ago
No Image

നാഷനൽ ഹെറാൾഡ് കേസ്; 661 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാനൊരുങ്ങി ഇഡി

National
  •  5 days ago