കേരള എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനം; കീം 2024ന് ഇപ്പോള്‍ അപേക്ഷിക്കാം
കേരളത്തിലെ എഞ്ചിനീയറിങ്/ ആര്‍ക്കിടെക്ച്ചര്‍/ ഫാര്‍മസി/ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യായന വര്‍ഷത്തെ (2024-25) ക്കുള്ള പ്രവേശനമാണ് നടക്കുന്നത്. വ്യത്യസ്ത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനും ഒരു അപേക്ഷയേ സമര്‍പ്പിക്കേണ്ടതുള്ളൂ.
അപേക്ഷാര്‍ഥിയുടെ എസ്.എസ്.എല്‍.സി/ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. കൂടാതെ വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് സംവരണ രേഖകള്‍ എന്നിവ അപ് ലോഡ് ചെയ്യാന്‍ ഏപ്രില്‍ 24 വരെ അവസരമുണ്ട്.
കേരളത്തിലെ വിവിധ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും KEAM-2024 ന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുകയും, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) നടത്തുന്ന നീറ്റ് യുജി 2024 പരീക്ഷയെഴുതി യോഗ്യത നേടേണ്ടതുമാണ്. അതുപോലെ തന്നെ ആര്‍കിടെക്ച്ചര്‍ കോഴ്‌സില്‍ കേരളത്തില്‍ പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍, വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും KEAM-2024 ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും, കൗണ്‍സില്‍ ഓഫ് ആര്‍കിടെക്ച്ചര്‍ (COA) നടത്തുന്ന NATA 2024 പരീക്ഷ എഴുതി യോഗ്യത നേരിടേണ്ടതുമാണ്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് www.cee.kerala.gov.in മുഖേന ഏപ്രില്‍ 17ന് വൈകീട്ട് 5.00 മണിവരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."