ട്രാഫിക് നിയമലംഘനം തടയാന്‍ ഉപകരണവുമായി യുവാവ്
കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിന് നൂതന വിദ്യയുമായി യുവാവ്. പയ്യോളി സ്വദേശി സി. സനൂജ് വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രാഫിക് വയലേഷന്‍ റെക്കോര്‍ഡറാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഉപകരണം വാഹനത്തില്‍ ഘടിപ്പിച്ചാല്‍ അമിതവേഗത, സിഗ്നല്‍ തെറ്റിക്കല്‍, തെറ്റായ പാര്‍ക്കിങ് തുടങ്ങിയവയെ കുറിച്ചെല്ലാം പൊലിസിനു വിവരം കൈമാറാന്‍ കഴിയുമെന്ന് സനൂജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകളില്‍ ഘടിപ്പിക്കുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റെക്കോര്‍ഡര്‍ പ്രവര്‍ത്തിക്കുക. മോഷ്ടാക്കളെ പ്രതിരോധിക്കാനുള്ള സംവിധാനവും ഉപകരണത്തിലുണ്ടാകും. റെക്കോര്‍ഡറിന് ഒരു വിധത്തിലുള്ള മാറ്റവും വരുത്താന്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധിക്കുകയില്ലെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ ഈ ഉപകരണത്തിന്റെ ഉപയോഗം സംബന്ധിച്ച് ഗതാഗത വകുപ്പുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. കര്‍ണാടകയിലും പുതിയ സംവിധാനത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുന്നുണ്ടെന്നും സനൂജ് വ്യക്തമാക്കി. വാഹനത്തില്‍ ഈ ഉപകരണം ഘടിപ്പിക്കുന്നതിന് ഏകദേശം 900രൂപയാണ് ചെലവ് വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."