കാട്ടുപന്നിയുടെ അക്രമം കര്‍ഷകര്‍ ദുരിതത്തില്‍
പരിയാരം: ഗ്രാമപഞ്ചായത്തിലെ തിരുവട്ടൂരിലെ കുന്നിന്‍ പ്രദേശങ്ങളില്‍ വ്യാപകമായ കാട്ടു പന്നിയാക്രമണം.നിരവധി കര്‍ഷകരുടെ വിളകള്‍ നശിച്ചു.
കപ്പ,ചേന,ചേമ്പ് തുടങ്ങിയ വിളകള്‍ക്കാണ് കൂടുതലായും നശിച്ചത്. രാത്രി കാലത്ത് കൂട്ടമായി ഇറങ്ങുന്ന കാട്ടുപന്നികളെ തുരത്താന്‍ കര്‍ഷകര്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ഫലപ്രദമായില്ല.തോട്ടത്തിലെത്തുന്ന കാട്ടു പന്നികള്‍ വിളകളെ വേരോടു പിഴുതെറിഞ്ഞാണ് അക്രമം നടത്തുന്നത്.സുരക്ഷയ്ക്കായി കര്‍ഷകര്‍ ഒരുക്കിയ വേലികളും പന്നികള്‍ തകര്‍ത്തിട്ടുണ്ട്.ഒരാഴ്ചയിലേറെയായി രാത്രി കാലങ്ങളില്‍ വിവിധ സമയങ്ങളിലായാണ് പന്നികളെത്തുന്നത്. ടി.പി.മുഹമ്മദ് കുഞ്ഞി,ഒ.പി.മുനീര്‍,ആയിഷ ഇ.വി,കുഞ്ഞാമിന പി.എം,സി.ടി.റാബിയ,നദീറ ബീവി തുടങ്ങിയവരുടെ തോട്ടത്തിലെ വിളകളാണ് നശിപ്പിക്കപ്പെട്ടത്. കഷ്ടപ്പെട്ട് വിളയിച്ചെടുത്ത കാര്‍ഷിക വിളകള്‍ നഷ്ടമായതും കാട്ടു പന്നി അക്രമം ഇപ്പോഴും തുടരുന്നതും കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. ഏകദേശം മുപ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."