ആവേശമായി വേങ്ങാട് മഴയുത്സവം
കൂത്തുപറമ്പ്: യുവതലമുറയെ കായിക രംഗത്തേക്ക് കൊണ്ടണ്ടുവരാനും ഗ്രാമീണ അന്തരീക്ഷത്തിലുള്ള മഴ ആസ്വാദനവും ലക്ഷ്യമിട്ട് വേങ്ങാട് ഊര്‍പ്പള്ളിയില്‍ സംഘടിപ്പിച്ച മഴയുത്സവം മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷയായി. ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ്, സി.കെ പുരുഷോത്തമന്‍, കെ ശശിധരന്‍, പ്രൊഫ: പി.കെ ജഗന്നാഥന്‍, വി ജയന്‍, പ്രദീപന്‍ തൈക്കണ്ടണ്ടി, പി പവിത്രന്‍, വിജയരാഘവന്‍, സി.പി അനീഷ്, ഐ.സി രാജേഷ്, എന്‍.ഇ മൊയ്തു ഹാജി, ഷമീര്‍ ഊര്‍പ്പള്ളി, സി ഷൈജു പ്രസംഗിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ഊര്‍പ്പള്ളി നവതരംഗ് സ്വയം സഹായ സംഘവും സംയുക്തമായാണ് മഴയുത്സവം സംഘടിപ്പിച്ചത്. ഊര്‍പ്പള്ളിയില്‍ പ്രത്യേകം സജ്ജമാക്കിയ വയലില്‍ വോളിബോള്‍, ക്രിക്കറ്റ്, കമ്പവലി, ഫുട്‌ബോള്‍ മത്സരങ്ങളാണ് നടക്കുക. മഴയുത്സവം ഒരു മാസത്തോളം നീണ്ടണ്ടു നില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."