HOME
DETAILS

ഹമാസ് വക്താവ് ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു 

  
Web Desk
March 27 2025 | 04:03 AM

Israeli Attack Kills Hamas Spokesperson Abdul Latif al-Kanou in Jabaliya Camp

 

ഹമാസ് വക്താവ് ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു 
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു ഹമാസ് നേതാവ് കൂടി കൊല്ലപ്പെട്ടു. ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജബലിയ ക്യാംപില്‍ അദ്ദേഹം താമസിച്ചിരുന്ന ടെന്റിന് നേരെയാണ് അക്രമണമുണ്ടാടത്. അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഉള്‍പെടെ ഒമ്പത് പേരാണ് ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

'ഹമാസ് വക്താവ് ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ രക്തസാക്ഷിയായിരിക്കുന്നു. ജബലിയ ക്യാംപിലെ അദ്ദേഹം താമസിച്ച ടെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ രക്ത സാക്ഷിത്വം' ഹമാസ് ടെലഗ്രാമില്‍ അറിയിക്കുന്നു. 

വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ തലങ്ങും വിലങ്ങും ആക്രമണം നടത്തുകയാണ് ഇസ്‌റാഈല്‍.  പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പെട നിരവധി പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാഴ്ചക്കിടെ നിരവധി നേതാക്കളേയും ഹമാസിന് നഷ്ട
മായി. 

മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂം പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍, ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) സായുധ വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡിന്റെ സൈനിക വക്താവ് അബൂ ഹംസ എന്ന നാജി അബൂ സെയ്ഫ് തുടങ്ങിയവര്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ നേതാക്കളില്‍ ഉള്‍പെടുത്തുന്നു. 

നാസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് ഇസ്മാഈല്‍ ബര്‍ഹൂം കൊല്ലപ്പെടുന്നത്. പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന ആശുപത്രി സയണിസ്റ്റ് സേന ബോംബിട്ട് തകര്‍ക്കുകയായിരുന്നു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ ആക്രമണം. ബര്‍ദാവിലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇവര്‍ താമസിച്ച അല്‍മവാസി ക്യാംപിലെ ടെന്റിന് നേരെ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്‌ക്കാരം നടത്തിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം. 

അബൂ ഹംസയും അദ്ദേഹം താമസിച്ച ടെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ ഈ 25കാരന്റെ. അദ്ദേഹത്തിന്റെ ഭാര്യയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടിരിക്കുകയാണ്. കുറഞ്ഞത് 50,021 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 113,274 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ശരിയായ മരണക്കണക്ക് 61,700 വരുമെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന അവശിഷ്ടങ്ങളില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കിയാലുള്ള കണക്കാണിത്. 14,000 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചെടുത്ത് അവിടെ സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്റാഈലിന്റെ നീക്കം. 

ഫലസ്തീന്‍ ജനതക്ക് സൈനിക നടപടിയിലൂടെ പിന്തുണ നല്‍കുന്ന യെമനിലെ ഹൂതികള്‍ക്കെതിരാ ആക്രമണം അമേരിക്കയും തുടരുകയാണ്. 
അതേസമം, ഇസ്റാഈല്‍ നരവേട്ടക്കെതിരായ പ്രതിഷേധവും ശക്തമാണ്.

 

 

Abdul Latif al-Kanou, a Hamas spokesperson, was killed in an Israeli airstrike early today in the Jabaliya camp. The attack targeted his residence, resulting in his martyrdom along with eight others.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  2 days ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  3 days ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  3 days ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  3 days ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  3 days ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  3 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  3 days ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  3 days ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  3 days ago