HOME
DETAILS

ആശങ്ക വേണ്ട; ശമ്പളും പെന്‍ഷനും മുടങ്ങില്ല, ഒന്നാം തീയതിതന്നെ നല്‍കുമെന്ന് ധനമന്ത്രി

  
March 30 2024 | 12:03 PM

knbalagopal-statement-latestinfo-today

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും കൃത്യമായി എല്ലാവര്‍ക്കും നല്‍കുമെന്ന്ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുമെന്നും അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു. 

കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള വിഹിതത്തില്‍ പരിഹാരമായിട്ടില്ല. കേരളത്തിലെ എം പി മാര്‍ ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ കോടതിയില്‍ ഹര്‍ജി കൊടുത്തതിന്റെ പേരില്‍ വീണ്ടും വിഹിതം വെട്ടിക്കുറച്ചതായും ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കിട്ടാനുള്ള തുക തടഞ്ഞു വെച്ചിരിക്കുകയാണെന്നും ബാലഗോപാല്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്രം അന്ന് മുതലുള്ള വിഹിതം വെട്ടികുറയ്ക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

ശമ്പളം വൈകുമെന്ന് വാര്‍ത്ത വന്നപ്പോള്‍ പ്രതിപക്ഷം ആഘോഷിച്ചു. ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് വിമര്‍ശിക്കാന്‍ പ്രത്യേക യോഗം കൂടി. ഭരണപരമായി നമ്മുടെ സംസ്ഥാനത്തെ ട്രഷറിയുടെ പ്രവര്‍ത്തനവും ജീവനക്കാരുടെ ശമ്പള വിതരണവും കൃത്യമായി നടന്നു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

25ാം തീയതി വരെ ബില്ല് സമര്‍പ്പിക്കാന്‍ തീയതി നല്‍കിയിരുന്നു. 27 വരെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമയം നല്‍കിയത്. തകരാര്‍ ഉണ്ടെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് ക്യാരി ഓവര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം വലിയ ബുദ്ധിമുട്ടാണ് നേരിട്ടതെന്നും മന്ത്രി പ്രതികരിച്ചു. പരിമിതികള്‍ക്കുള്ളിലും ഓരോ മേഖലയിലെയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നുണ്ട്. 30,000 കോടിയോളം വരുമാന വര്‍ദ്ധനവുണ്ടാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം തുടരുന്നത്. കെഎസ്ആര്‍ടിസിക്കും കെടിടിസിക്കും 420 കോടി ഇന്ന് തന്നെ നല്‍കിയിട്ടുണ്ട്. എല്ലാ പണവും നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 2021 മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  17 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago