HOME
DETAILS

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ മെട്രോ സമയക്രമവും സൗജന്യ പാര്‍ക്കിംഗ് സമയവും പ്രഖ്യാപിച്ചു

  
March 28 2025 | 12:03 PM

Dubai Metro has announced timings and free parking hours for the festive season

ദുബൈ: ആസന്നമായ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധിസമയത്തെ എല്ലാ സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബൈ ആര്‍ടിഎ. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍, പെയ്ഡ് പാര്‍ക്കിംഗ് സോണുകള്‍, പബ്ലിക് ബസുകള്‍, ദുബൈ മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സ്പോര്‍ട്ട്, വാഹന പരിശോധനാ കേന്ദ്രങ്ങള്‍ എന്നീ സേവനങ്ങള്‍ക്കായിരിക്കും പ്രത്യേക പ്രവൃത്തി സമയം ബാധകമാവുക. മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 2 ചൊവ്വാഴ്ച വരെയായിരിക്കും ദുബൈ ആര്‍ടിഎ പ്രഖ്യാപിച്ച ഈ സമയം ബാധകമാവുക. ഏപ്രില്‍ മൂന്ന് ബുധനാഴ്ച മുതല്‍ സേവനങ്ങള്‍ പതിവു സമയം മുതല്‍ പുനരാരംഭിക്കും.


പബ്ലിക് പാര്‍ക്കിംഗ്
ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിംഗ് ഏരിയകളിലും പാര്‍ക്കിംഗ് സൗജന്യമായിരിക്കും. സൗജന്യ പാര്‍ക്കിംഗ് കാലയളവ് ശവ്വാല്‍ 1 മുതല്‍ 3 വരെയായിരിക്കും ഉണ്ടാകുക. ശവ്വാല്‍ 4 മുതലേ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് പുനരാരംഭിക്കുകയുള്ളൂ.

വാഹന പരിശോധന
വാഹന പരിശോധനാ കേന്ദ്രങ്ങള്‍ ശവ്വാല്‍ 1 മുതല്‍ 3 വരെ അടച്ചിടും. ശവ്വാല്‍ 4 മുതല്‍ പതിവ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ഇതേ കാലയളവില്‍ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളും അടച്ചിടും. അതേസമയം ഉമ്മു റമൂല്‍, ദെയ്‌റ, അല്‍ ബര്‍ഷ, അല്‍ കിഫാഫ്, ആര്‍ടിഎ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ പതിവുപോലെ 24/7 പ്രവര്‍ത്തിക്കുന്നത് തുടരും.

മെട്രോയും ട്രാമും
ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമായിരിക്കും: 
മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെയും മാര്‍ച്ച് 30 ഞായറാഴ്ച രാവിലെ 8 മുതല്‍ പുലര്‍ച്ചെ 1 വരെയും മാര്‍ച്ച് 31 തിങ്കള്‍ മുതല്‍ ഏപ്രില്‍ 2 ബുധന്‍ വരെ പുലര്‍ച്ചെ 5 മുതല്‍ പുലര്‍ച്ചെ 1 വരെയും ഇവ പ്രവര്‍ത്തിക്കും.

അതേസമയം ദുബൈ ട്രാം മാര്‍ച്ച് 29 മുതല്‍ തിങ്കള്‍ വരെ രാവിലെ 6 മുതല്‍ പുലര്‍ച്ചെ 1 വരെയും സര്‍വീസ് നടത്തും. മാര്‍ച്ച് 30 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 1 വരെ സര്‍വീസുകള്‍ തുടരും.

ദുബൈ ബസും മറൈന്‍ ട്രാന്‍സ്പോര്‍ട്ടും
പെരരുന്നാള്‍ അവധിക്കാലത്ത് പബ്ലിക് ബസുകള്‍ (ദുബൈ ബസ്), ഹത്ത ബസ്, വാട്ടര്‍ ടാക്‌സി, ദുബൈ ഫെറി, അബ്ര, ഇലക്ട്രിക് ഹെറിറ്റേജ് അബ്ര എന്നിവയുള്‍പ്പെടെയുള്ള സമുദ്ര ഗതാഗത സേവനങ്ങളുടെ ഏറ്റവും പുതിയ സര്‍വീസ് സമയങ്ങള്‍ക്കായി ദയവായി ട'വമശഹ ആപ്പ് ഉപയോഗിക്കുകയോ താഴെക്കാണുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

www.rta.ae/wps/portal/rta/ae/public-transport/timetable#MarineTransport

Dubai Metro has announced timings and free parking hours for the festive season


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി

uae
  •  9 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അവസാന നിമിഷത്തിലും അപായ സൂചന നൽകി പൈലറ്റുമാർ 

National
  •  9 days ago
No Image

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

National
  •  9 days ago
No Image

ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

National
  •  9 days ago
No Image

അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം 

National
  •  9 days ago
No Image

ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി

National
  •  9 days ago
No Image

വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

National
  •  9 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ.

uae
  •  9 days ago
No Image

അഹമ്മദാബാദ് വിമാനപടകം; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു

National
  •  9 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും 

National
  •  9 days ago