HOME
DETAILS

യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക 

  
Web Desk
March 28 2025 | 14:03 PM

Fire on Yas Island under control heavy smoke seen in nearby areas

അബൂദബി: യാസ് ദ്വീപിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് യാസ് ദ്വീപിലെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്.

സംഭവത്തിൽ സിവിൽ ഡിഫൻസ് ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് അബൂദബി പൊലിസ് നേരത്തെ പറഞ്ഞിരുന്നു.  ഇതുസംബന്ധിച്ച് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന വാർത്തകൾ മാത്രമേ വിശ്വാസിക്കാവൂ എന്ന് അതോറിറ്റി അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും സ്ഥലത്തെ ഒരു ട്രാക്ക് പോലെ കാണപ്പെടുന്ന ഭാഗത്ത് നിന്ന് വൻതോതിൽ പുക ഉയരുന്നത് കാണാം. യാസ് വാട്ടർവേൾഡിന്റെ നിർമ്മാണത്തിലിരിക്കുന്ന മേഖലയിലാണ് സംഭവം നടന്നതെന്ന് പിന്നീട് സ്ഥിരീകരിച്ചു.

അബൂദബി സിവിൽ ഡിഫൻസിന്റെ നിരവധി ഫയർ ട്രക്കുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. പ്രദേശത്ത് നിന്നും ഉയർന്ന പുകയുടെ അളവ് ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് കുറഞ്ഞത്.

2013 ൽ തുറന്ന സന്ദർശക കേന്ദ്രത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന പ്രദേശത്താണ് തീപിടുത്തമുണ്ടായത്. തീം പാർക്കിന്റെ ഡെവലപ്പറായ മിറൽ, കേന്ദ്രത്തിൽ 16,900 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വികസന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.18 പുതിയ റൈഡുകളും ആകർഷണങ്ങളും കൂടാതെ 3.3 കിലോമീറ്റർ സ്ലൈഡുകളും കൂടി ഉൾപ്പെടുത്തും. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ സ്ലൈഡ് വാട്ടർപാർക്കിൽ ഇതിൽ ഉൾപ്പെടും. കൂടാതെ വാട്ടർസ്ലൈഡ് സമുച്ചയത്തിനുള്ളിൽ സംയോജിപ്പിച്ചിരിക്കുന്ന ജിസിസിയിലെ ആദ്യത്തെ വാട്ടർപാർക്ക് റൈഡും ഇവിടെയായിരിക്കും വരിക.

തീ അണച്ചതായും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അബൂദബി പൊലിസ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
"യാസ് ദ്വീപിലെ യാസ് വാട്ടർ വേൾഡിനോട് ചേർന്നുള്ള ഒരു നിർമ്മാണ സ്ഥലത്ത് ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തം അബൂദബി പൊലിസിലെയും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയിലെയും സംഘങ്ങൾ ചേർന്ന് നിയന്ത്രണവിധേയമാക്കി," പൊലിസ് എക്‌സിൽ പറഞ്ഞു.

തീം പാർക്കിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉപഭോക്തൃ സേവന സംഘം തീപിടുത്തം തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അറിയിച്ചു.

Fire on Yas Island under control; heavy smoke seen in nearby areas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ; ഇറാൻ - ഇസ്‌റാഈൽ സംഘർഷം ശക്തം

National
  •  20 hours ago
No Image

30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി പി.വി അൻവർ; സിപിഎം തകരും, പിണറായിസം കാൻസറാണെന്നും അൻവർ 

Kerala
  •  20 hours ago
No Image

കള്ളപ്പണം വെളുപ്പിക്കുന്നതും, ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയാൻ കർശന നിയമവുമായി കുവൈത്ത്

Kuwait
  •  21 hours ago
No Image

വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ

National
  •  21 hours ago
No Image

ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  21 hours ago
No Image

സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers

uae
  •  21 hours ago
No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  a day ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  a day ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  a day ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  a day ago