HOME
DETAILS

പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്

  
March 28 2025 | 15:03 PM

Rajat Patidar Create a Great Record against Chennai super kings in ipl

ചെന്നൈ: ഐപിഎല്ലിലെ ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം നടക്കുകയാണ്.  ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. 

ക്യാപ്റ്റൻ രജത് പടിദാറിന്റെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് ആർസിബി മികച്ച സ്കോർ നേടിയത്. 32 പന്തിൽ 51 റൺസാണ് പടിദാർ നേടിയത്. നാല് ഫോറുകളും മൂന്ന് സിക്സുകളുമാണ്‌ ആർസിബി ക്യാപ്റ്റൻ നേടിയത്. ഇതോടെ ഒരു തകർപ്പൻ നേട്ടവും ആർസിബി ക്യാപ്റ്റൻ കൈവരിച്ചു.  ചെന്നൈയിൽ 50+ റൺസ് നേടുന്ന രണ്ടാമത്തെ ആർസിബി ക്യാപ്റ്റനാവാനും പടിദാറിന് സാധിച്ചു. 2013ൽ വിരാട് കോഹ്‌ലിയായിരുന്നു ആദ്യമായി ചെന്നൈയിൽ അർദ്ധ സെഞ്ച്വറി നേടിയ ആർസിബി ക്യാപ്റ്റൻ. 58 റൺസാണ് കോഹ്‌ലി 2013ൽ നേടിയിരുന്നത്. 

മത്സരത്തിൽ ആർസിബി ക്യാപ്റ്റന് പുറമേ ഫിൽ സാൾട്ട് 16 പന്തിൽ 32 റൺസും വിരാട് കോഹ്‌ലി 30 പന്തിൽ 31 റൺസും നേടി മികച്ച ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി. ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിങ്ങിൽ നൂർ അഹമ്മദ് മൂന്ന് വിക്കറ്റും മതീഷ പതിരാണ രണ്ട് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ഖലീൽ മുഹമ്മദ്, ആർ അശ്വിൻ എന്നിവർ ഓരോ വീതം വിക്കറ്റും നേടി.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവൻ

രജത് പതിദാർ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, ദേവദത്ത് പടിക്കൽ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ലിയാം ലിവിംഗ്‌സ്റ്റൺ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ജോഷ് ഹേസിൽവുഡ്, റാസിഖ് സലാം, സുയാഷ് ശർമ്മ, യാഷ് ദയാൽ, ഭുവനേശ്വർ കുമാർ.

 ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലെയിങ് ഇലവൻ

രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ, ശിവം ദുബെ, ദീപക് ഹൂഡ, സാം കറൻ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീഷ പതിരാണ.

Rajat Patidar Create a Great Record against Chennai super kings in ipl 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  3 days ago
No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  3 days ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  3 days ago
No Image

ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക് 

International
  •  3 days ago
No Image

പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി

Cricket
  •  3 days ago
No Image

ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം

International
  •  3 days ago
No Image

മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍

Kuwait
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ

uae
  •  3 days ago
No Image

21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്

International
  •  3 days ago