
17 വർഷങ്ങൾക്ക് ശേഷം ധോണിയുടെ കോട്ട തകർത്ത് കോഹ്‌ലിപ്പട; ബെംഗളൂരു കുതിക്കുന്നു

ചെന്നൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം വിജയം. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 50 റൺസിനാണ് ആർസിബി വീഴ്ത്തിയത്. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ ഇന്നിങ്‌സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ അവസാനിക്കുകയായിരുന്നു. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് ആർസിബി ചെന്നൈക്കെതിരെ അവരുടെ തട്ടകത്തിൽ ഒരു മത്സരം വിജയിക്കുന്നത്.
ബെംഗളൂരുവിനായി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റും യാഷ് ദയാൽ, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഇരട്ട വിക്കറ്റുകളും നേടി തിളങ്ങിയപ്പോൾ ചെന്നൈ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും സ്വന്തമാക്കി. ചെന്നൈക്കായി 31 പന്തിൽ 41 റൺസ് നേടി രചിന്ത രവീന്ദ്ര മികച്ച പ്രകടനം നടത്തി. അഞ്ചു ഫോറുകളാണ് താരം നേടിയത്. എംഎസ് ധോണി മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പടെ 16 പന്തിൽ 30 റൺസും രവീന്ദ്ര ജഡേജ 19 പന്തിൽ 25 റൺസും നേടി.

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ക്യാപ്റ്റൻ രജത് പടിദാറിന്റെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്കോർ നേടിയത്. 32 പന്തിൽ 51 റൺസാണ് പടിദാർ നേടിയത്. നാല് ഫോറുകളും മൂന്ന് സിക്സുകളുമാണ് ആർസിബി ക്യാപ്റ്റൻ നേടിയത്. ഫിൽ സാൾട്ട് 16 പന്തിൽ 32 റൺസും വിരാട് കോഹ്‌ലി 30 പന്തിൽ 31 റൺസും നേടി മികച്ച ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി. ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിങ്ങിൽ നൂർ അഹമ്മദ് മൂന്ന് വിക്കറ്റും മതീഷ പതിരാണ രണ്ട് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ഖലീൽ മുഹമ്മദ്, ആർ അശ്വിൻ എന്നിവർ ഓരോ വീതം വിക്കറ്റും നേടി.
മാർച്ച് 30ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഗുഹാഹത്തിയിലാണ് മത്സരം നടക്കുന്നത്. ഏപ്രിൽ രണ്ടിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ആർസിബിയുടെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Royal Chalangers Banglore Beat Chennai Super Kings IPL 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം: 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരുക്ക്
International
• 2 days ago
ഇറാനിലെ സർക്കാർ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കുപ്രസിദ്ധമായ എവിൻ ജയിലിന് നേരെയും ആക്രമണം
International
• 2 days ago
റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾ ഇനി വേണ്ട; പരിശോധനകൾ ഉൾപ്പെടെയുള്ള കർശന നടപടികളുമായി ദുബൈ മുൻസിപ്പാലിറ്റി
uae
• 2 days ago
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അതീവ അപകടകരം: യൂറോപ്യൻ യൂണിയൻ
International
• 2 days ago
ഇറാൻ- ഇസ്റാഈൽ സംഘർഷം: ഇനി എന്ത് സംഭവിക്കും എന്നത് ഇറാൻ ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചിരിക്കും; നിലപാട് വ്യക്തമാക്കി റഷ്യ
International
• 2 days ago
2025 ലെ ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക പുറത്ത്; ആദ്യ അഞ്ചിൽ ഖത്തറും, എമിറേറ്റ്സും, എത്തിഹാദും; ഒന്നാം സ്ഥാനം ആർക്കെന്ന് അറിയാം
uae
• 2 days ago
'ബുള്‍സ് ഐ' ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തരിപ്പണമാക്കിയെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്, വലിയ നാശനഷ്ടമുണ്ടാക്കിയെന്ന്
International
• 2 days ago
മിശ്രവിവാഹത്തിന് 'ശുദ്ധീകരണം': യുവതിയുടെ 40 ബന്ധുക്കളുടെ തല മൊട്ടയടിച്ചു; സംഭവം ഒഡീഷയിൽ
National
• 2 days ago
“നിനക്ക് വിമാനം പറത്താൻ കഴിവില്ല, ചെരിപ്പ് തുന്നാൻ പോകൂ”: ഇൻഡിഗോയിൽ ജാതി അധിക്ഷേപം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്
National
• 2 days ago
അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലെത്തിച്ചേക്കും
National
• 2 days ago
'ഈ വിജയം ജനങ്ങള്‍ക്ക് സര്‍ക്കാറിനോടുള്ള വെറുപ്പ്' 2026-ല്‍ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും വി.ഡി സതീശന്
Kerala
• 2 days ago
കൊതുകിന്റെ വലുപ്പത്തില്‍ മൈക്രോഡ്രോണുകള്‍ വികസിപ്പിച്ച് ചൈന; യുദ്ധത്തിന്റെ ഗതിമാറ്റും ചൈനീസ് കുഞ്ഞന്‍ വജ്രായുധം
International
• 2 days ago
ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Today India Rupee Value
bahrain
• 2 days ago
യുഎഇ ദിര്‍ഹമിന്റെയും രൂപയുടെയും ഏറ്റവും പുതിയ വിനിമയ നിരക്ക്; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധനവിലയും പരിശോധിക്കാം | UAE Market Today
uae
• 2 days ago
വിടവാങ്ങിയത് സൂഫിവര്യനായ പണ്ഡിതന്; മാണിയൂര്‍ ഉസ്താദിന്റെ ഖബറടക്കം ഉച്ചക്ക് രണ്ടിന്
Kerala
• 2 days ago
നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിന്റെ തുടക്കമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; നിലമ്പൂരില്‍ ലീഡ് തുടര്‍ന്ന് യുഡിഎഫ്
Kerala
• 2 days ago
ബംഗാളില്‍ തൃണമൂല്‍ പഞ്ചാബില്‍ ആംആദ്മി ഗുജറാത്തില്‍ രണ്ട് സീറ്റില്‍ ബി.ജെ.പി മുന്നേറ്റം; രാജ്യത്ത് നാല് നിയമസഭാ മണ്ഡലങ്ങളില്‍ കൂടി ഇന്ന് വോട്ടെണ്ണല്‍
National
• 2 days ago
പിടിച്ചത് എല്‍ഡിഎഫ് വോട്ടെന്ന് പി.വി അന്‍വര്‍; വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്കടുക്കുമ്പോള്‍ 13,573 വോട്ട്
Kerala
• 2 days ago
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം; ആശുപത്രിയില്‍
Kerala
• 2 days ago
'ബലപ്രയോഗത്തിലൂടെ സമാധാനം കൊണ്ടുവരാനാവില്ല' യു.എസിന്റെ ഇറാന് ആക്രമണത്തില്‍ യു.എന്നില്‍ കടുത്ത വിമര്‍ശനം, അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യം
International
• 2 days ago
ആറുവരിപ്പാതയില്‍ നിയമ ലംഘനം : ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്
Kerala
• 2 days ago