എടപ്പാളില്‍ സിഗ്‌നല്‍ സംവിധാനം അട്ടിമറിക്കാന്‍ നീക്കമെന്നാരോപണം
എടപ്പാള്‍: ജങ്ഷനിലെ സിഗ്‌നല്‍ സംവിധാനം അട്ടിമറിക്കാന്‍ ഒരു വിഭാഗം നീക്കം നടത്തുന്നതായി ആരോപണം. സിഗ്‌നല്‍ ആരംഭിച്ചതോടെ വാഹനക്കുരുക്കു രൂക്ഷമായെന്നാരോപിച്ചാണു സിഗ്‌നലിനെതിരേ നീക്കം നടത്തുന്നത്. എന്നാല്‍ ഏതു സാഹചര്യങ്ങളെ നേരിട്ടാലും സിഗ്‌നല്‍ സംവിധാനവുമായി മുന്നോട്ടു പോകാനാണു പൊലിസിന്റെ തീരുമാനം. ജങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് എടപ്പാളില്‍ സിഗ്‌നല്‍ സംവിധാനം പുനരാരംഭിച്ചത്.
മുന്‍പു രൂക്ഷമായ എതിര്‍പ്പിനെത്തുടര്‍ന്നാണു സിഗ്‌നല്‍ സംവിധാനം നിര്‍ത്തലാക്കിയത്.സമാന രീതിയിലുള്ള നീക്കമാണിപ്പോള്‍ നടക്കുന്നതെന്നാണ് ആരോപണം.സിഗ്‌നല്‍ ആരംഭിച്ചതോടെ ജങ്ഷനില്‍ നാലു റോഡിലും വാഹനങ്ങളുടെ നീണ്ടണ്ടനിര രൂപപ്പെടുന്നുണ്ട്. എന്നാല്‍ നേരത്തേ ഇതിനേക്കാള്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണുണ്ടായിരുന്നത്.
വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതിനാല്‍ സിഗ്നല്‍ ഉള്ളപ്പോഴും ഇടതുവശത്തോടെ വാഹനങ്ങള്‍ക്കു പോകാന്‍ കഴിഞ്ഞില്ല. ഇടതു വശത്തേക്കു വാഹനങ്ങള്‍ സുഗമമായി കടന്നുപോകാന്‍ അവസരം നല്‍കിയാല്‍ തിരക്കു കുറക്കാന്‍ സാധിക്കും. ഡിവൈഡറുകള്‍ക്കുള്ളില്‍ തന്നെ ബസുകളും ഓട്ടോകളും നിര്‍ത്തുന്നതു സിഗ്‌നല്‍ ലഭിച്ചാലും വാഹനങ്ങള്‍ക്കു സുഗമമായി കടന്നു പോകുന്നതിനു തടസമാകുന്നു. അനധികൃത പാര്‍ക്കിങ്ങിനെതിരേ കര്‍ശനമായ നടപടിയെടുക്കുമെന്നു പൊലിസ് അറിയിച്ചിരുന്നെങ്കിലും നടപ്പിലാക്കിയിട്ടില്ല.സിഗ്‌നല്‍ സംവിധാനം നിലവില്‍ വന്നിട്ടും കുരുക്കിനു പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ ഇതു നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി വ്യാപാരി സംഘടനകളും രംഗത്തെത്തിയിട്ടുണ്ടണ്ട്. അതേസമയം, നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു സിഗ്‌നല്‍ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ തന്നെയാണു പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."