HOME
DETAILS

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 128 പേർ പിടിയിൽ

  
Sudev
March 29 2025 | 14:03 PM

Operation D-Hunt 128 people arrested in widespread searches across the state

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന 2128 ആളുകളെ പരിശോധനക്ക്‌ വിധേയമാക്കി. വ്യത്യസ്ത തരത്തിലുള്ള നിരോധിക്കപ്പെട്ട മയക്കുമരുന്ന് കൈവശം വെച്ചതിന് 117 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ 128 ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്നലെയാണ് ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പരിശോധന നടത്തിയത്. കേസുകളിൽ പിടിക്കപ്പെട്ട മയക്കുമരുന്നുകളായ എംഡിഎംഎ 0.42 ഗ്രാമും കഞ്ചാവ് 3.231 ഗ്രാമുമാണ്‌ പിടിച്ചെടുത്തത്. ഇതിന് പുറമെ 81 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു.

നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെടുന്ന ആളുകളെ കണ്ടുപിടിച്ച് നിയമ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്ത് വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് നടത്തുന്നത്.

പൊതുജനങ്ങളിൽ നിന്നും മയക്കുമരുന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ സ്വീകരിച്ചു നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്  കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 9497927797 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഈ നമ്പറിൽ വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

 

Operation D-Hunt 128 people arrested in widespread searches across the state



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 days ago