
ചുണ്ടേല്‍ ആനപ്പാറയില്‍ വീണ്ടും കടുവ ഇറങ്ങി; ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു

ചുണ്ടേല്‍: ആനപ്പാറയില്‍ വീണ്ടും കടുവയിറങ്ങി. മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിച്ചുകൊന്നു. ആനപ്പാറ സ്വദേശി ഈശ്വരന്റെ കറവയുള്ള പശുവിനെയാണ് കടുവ കൊന്നു ഭക്ഷിച്ചത്. ആനപ്പാറ ക്ഷേത്രത്തിന് സമീപത്ത് നിന്നും പശുവിന്റെ ജഡം കണ്ടെത്തി. രണ്ടുദിവസമായി പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.
മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. നേരത്തെ ഒരേസമയം അഞ്ചു കടുവകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലയിലാണ് വീണ്ടും കടുവ ഇറങ്ങിയത്. മൂന്ന് കുട്ടികളും അമ്മയും അടങ്ങുന്ന ഒരു സംഘവും തനിച്ച് സഞ്ചരിക്കുന്ന ആണ്‍കടുവയും ആയിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ മൂന്നു കുട്ടികളില്‍ ഒന്നിനെ കാപ്പിത്തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
അവശേഷിക്കുന്ന രണ്ട് കടുവകുട്ടികളും ഒരാണ്‍ കടുവയും ഒരു പെണ്‍കടുവയും പ്രദേശത്തുണ്ടാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ആനപ്പാറ ക്ഷേത്രത്തിന് സമീപം കാട് മൂടിയ സ്ഥലത്ത് കടുവയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കടുവയെ നിരീക്ഷിക്കാന്‍ നാല് കാമറകള്‍ സ്ഥാപിച്ചു. രാത്രികാലങ്ങളില്‍ പെട്രോളിങ് നടത്തുമെന്ന് റെയ്ഞ്ച് ഓഫിസര്‍ ഹരിലാല്‍ പറഞ്ഞു. കാല്‍നടയായി പോകുന്നവരും ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്.
ജനവാസ മേഖലയിലെത്തിയ കടുവയെ എത്രയും വേഗം കൂടുവച്ച് പിടികൂടണമെന്ന് വാര്‍ഡ് മെംബര്‍ ബീന ആവശ്യപ്പെട്ടു. നേരത്തെ പ്രദേശത്ത് കടുവകളെ പിടികൂടാനായി കൂട് സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും കടുവ എത്തിയിരിക്കുന്നത്. ഒരു മാസത്തിനിടെ പ്രദേശത്ത് നിന്നും ആറ് പശുക്കളെയാണ് കടുവകള്‍ കൊലപ്പെടുത്തിയിരുന്നത്. സമീപ പ്രദേശങ്ങളായ ഓടത്തോട്, കണ്ണഞ്ചാത്ത്, ഒലീവ് മല തുടങ്ങിയ പ്രദേശങ്ങളിലും കടുവ ഭീതി നിലനില്‍ക്കുന്നുണ്ട്.
Again the tiger descended on Chundel Anapara; A cow was killed in the attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 4 days ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 4 days ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 4 days ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 4 days ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 4 days ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 4 days ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 4 days ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 4 days ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 4 days ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 4 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 4 days ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 4 days ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 4 days ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 4 days ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 4 days ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 4 days ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 4 days ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 4 days ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 4 days ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 4 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 4 days ago