HOME
DETAILS
MAL
കടല്‍ക്ഷോഭത്തില്‍ വഞ്ചിയും വലയും നഷ്ടപ്പെട്ടു
backup
September 04 2016 | 00:09 AM
വള്ളിക്കുന്ന്: മത്സ്യബന്ധനം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ടു വഞ്ചിയും വലയും നഷ്ടപ്പെട്ടു.
കടലുണ്ടി സഗരം ആനങ്ങാടി ബീച്ചില്‍ ചോക്കിന്റെ പുരക്കല്‍ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുളള വഞ്ചിയും വലയുമാണു കടല്‍ക്ഷോഭത്തില്‍ ചാലിയം അഴിമുഖത്തു നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണു സംഭവം. ഉടനെ അല്‍ അബ്റാര്‍ വളളം രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
വഞ്ചിയിലുണ്ടായിരുന്ന ഷംസുദ്ധീന്, കെ.പി മുഹമ്മദ് കുട്ടി, കെ.ആലിക്കോയ എന്നിവരെ അല്‍ അബ്റാര്‍ വള്ളം രക്ഷപ്പെടുത്തുകയായിരുന്നു. ഏകദേശം അഞ്ചു ലക്ഷം രൂപ വരുന്ന വഞ്ചിയും വലയും രണ്ട് എന്‍ജിനുമാണ് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."