HOME
DETAILS
MAL
പരപ്പനങ്ങാടിയിലെ 'പാളങ്ങള്‍' മാറ്റി
backup
September 04 2016 | 00:09 AM
പരപ്പനങ്ങാടി: പരപ്പനങ്ങാടി മേഖലയില്‍ മാറ്റിസ്ഥാപിക്കുന്നതിനു കൊണ്ടുവന്ന പാളങ്ങള്‍ കുറ്റിപ്പുറം മേഖലയിലേക്കു മാറ്റി. രണ്ടാഴ്ച മുന്‍പാണ് പാളങ്ങള്‍ പരപ്പനങ്ങാടി റെയില്‍വേ മേല്‍പാലം പരിസരത്ത് ഇറക്കിയത്. ഇതില്‍ നീളക്കുറവുള്ള 30 പാളങ്ങളാണ് തിരികെ കൊണ്ടുപോയത്.
റെയില്‍വേ ട്രാക്കിന് ഇരുവശങ്ങളിലും ഇറക്കിയ കിലോമീറ്ററുകള്‍ നീളമുള്ള പാളങ്ങള്‍ കൊണ്ടുപോയിട്ടില്ല. ബലക്ഷയമുള്ളതും കാലപ്പഴക്കം വന്നതുമായ പാളങ്ങള്‍ മാറ്റി പകരം സ്ഥാപിക്കാനുള്ളതാണിവ. മലബാര്‍ മേഖലയില്‍ പാത വൈദ്യുതീകരിച്ചതോടെ വണ്ടികളുടെ എണ്ണവും നീളവും കൂടുകയും ചെയ്തിട്ടുണ്ട്. പതിനഞ്ചു ദിവസം മുന്‍പ് ഇറക്കിയ പാളങ്ങള്‍ മാറ്റാനുണ്ടായ കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."