ഇന്ധന വിലവര്‍ധനവ്: യൂത്ത് ലീഗ് ട്രെയിന്‍ തടഞ്ഞു
അങ്ങാടിപ്പുറം: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അങ്ങാടിപ്പുറം റയില്‍വേ സ്റ്റേഷനില്‍ ട്രെയ്ന്‍ തടഞ്ഞു.
സമരത്തോടനുബന്ധിച്ചു റയില്‍വെ സ്റ്റേഷന് പരിസരത്തു നടന്ന പ്രതിഷേധ യോഗം ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് നൗഷാദ് മണിശ്ശേരി അധ്യക്ഷനായി. ഉസ്മാന് താമരത്ത്, അന്‍വര്‍ മുള്ളമ്പാറ,വി.കെ.എം ഷാഫി, നഹാസ് പാറക്കല്‍, ഷൈജല്‍ എടപ്പറ്റ, നിഷാജ് എടപ്പറ്റ, കുരിക്കള്‍ മുനീര്‍, എം.പി മുഹമ്മദലി മാസ്റ്റര്‍,സി.ടി നൗഷാദലി എന്നിവര്‍ പ്രസംഗിച്ചു.പി.പി അബ്ദുല്‍ അസീസ്,സിദ്ദീഖ് വാഫി, സി.ശറഫുദ്ദീന്‍, ശിബിലി നുഅ്മാന്, വി.ടി ഷരീഫ്, സി.പി അബ്ദുറഹ്മാന്, ഹബീബ്, അഷ്റഫഅ കാരാടന്‍, ഉനൈസ്, ആശിഖ് അങ്ങാടിപ്പുറം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."