സി.എച്ച് സെന്ററുകള്‍ രാജ്യത്തിന് മാതൃകയാകുന്നു: ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: റാബിഗ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തിരുവനന്തപുരം, കോഴിക്കോട്, മങ്കട, കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂര്‍, മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് എന്നീ സി.എച്ച് സെന്ററുകളിലേക്ക് ആറ് ലക്ഷം രൂപയുടെ ധനസഹായം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. സി.എച്ച് സെന്ററുകള്‍ രാജ്യത്തിന് മാതൃകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് തങ്ങള്‍ പറഞ്ഞു. ജാതിയുടെയോ മതത്തിന്റേയോ വ്യത്യാസമില്ലാതെ രോഗികളായി എത്തുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസം ഏകുകയാണ് സി.എച്ച് സെന്ററുകള്‍. സി.എച്ച് സെന്ററുകളെ അകമഴിഞ്ഞ് സഹായിക്കുവാന്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മഞ്ചേരി സെന്ററിന് അഡ്വ.യു.എ ലത്തീഫ്, പെരിന്തല്‍മണ്ണ സെന്ററിന് മഞ്ഞളാംകുഴി എം.എല്‍.എ, കൊണ്ടോട്ടി സെന്ററിന് പി.എ ജബ്ബാര്‍ ഹാജി, കോഴിക്കോട് സെന്ററിന് പി.കെ അബ്ദുസമദ്, നിലമ്പൂര്‍ സെന്ററിന് മുജീബ് ദേവര്ശ്ശേരി, തിരൂരിന് സെയ്തലവി മാസ്റ്റര്‍, മലപ്പുറം സെന്ററിന് റഹീസ് കളപ്പാടന്‍, മണ്ണാര്‍ക്കാട് സെന്ററിന് അഫ്സല്, മങ്കട സെന്ററിന് വേണ്ടി അഡ്വ.കുഞ്ഞാലി എന്നിവര്‍ തങ്ങളില്‍ നിന്ന് ധനസഹായം ഏറ്റുവാങ്ങി. കെ.ടി അബ്ദുല്‍ കരീം പോത്തുകല്‍ പ്രസിഡന്റ് മുഹമ്മദ്കുട്ടി, അഡ്വ.യു.എ ലത്തീഫ്, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി,ഉമ്മര്‍,പി.ഉബൈദുള്ള,പി.എ ജബ്ബാര്‍ ഹാജി, സി.എച്ച് മൂസ,അബ്ദുല്‍ സലാം ഫൈസി,വണ്ടൂര്‍ സലീം,മൊയ്തീന്‍കോയ,കാദര്‍ പാങ്ങ്,അബ്ദുല്‍ കാദര്‍ തിരൂര്‍, സക്കീര്‍ നൂര്തൊടി, ഗഫൂര്‍, അനസ് മണ്ണാര്‍ക്കാട്, ഇസ്മായില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."