
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം വ്യാഴാഴ്ച (3/4/2025) പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, വെള്ളിയാഴ്ച (4/4/2025) എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
The Kerala weather forecast predicts heavy rain accompanied by thunderstorms and strong winds with speeds of 40-50 kmph likely to occur in the state until Friday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26
Kerala
• a day ago
ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• a day ago
പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍
uae
• a day ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി
Kerala
• a day ago
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
Kerala
• a day ago
ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ
Cricket
• a day ago
പോളിംഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം
Kerala
• a day ago
അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം
uae
• a day ago
'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍
International
• a day ago
അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ
Football
• a day ago
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
National
• a day ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• a day ago
വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 2 days ago
മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ
Football
• 2 days ago
ഹിജ്റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി
Kuwait
• 2 days ago
വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി
uae
• 2 days ago
അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ
International
• 2 days ago
ഇസ്റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി
International
• 2 days ago
രോഹിത്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ
Cricket
• 2 days ago
പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു
Kerala
• 2 days ago