HOME
DETAILS

In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi

  
Web Desk
April 01 2025 | 08:04 AM

Trump to visit Saudi Arabia in first week of May hot topics to be discussed

റിയാദ്: നിരീക്ഷകര്‍ ഉറ്റുനോക്കുന്നയുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഊദി അറേബ്യന്‍ സന്ദര്‍ശനം അടുത്തമാസം. മെയ് പകുതിയോടെ സന്ദര്‍ശനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സഊദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ രണ്ടാം ടേമിലെ ആദ്യ ഔദ്യോഗിക വിദേശയാത്രയില്‍ സഊദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളും ഇതോടൊപ്പം ഈമേഖലയിലെ മറ്റ് അധിക സന്ദര്‍ശനങ്ങളും ഉള്‍പ്പെടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 'അത് അടുത്ത മാസമാകാം, ഒരുപക്ഷേ അല്‍പ്പം വൈകിയേക്കാം'- എന്നാണ് ട്രംപ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

അമേരിക്കന്‍ കമ്പനികളില്‍ ട്രില്യണ്‍ ഡോളറിനടുത്ത് ചെലവഴിക്കാന്‍ സഊദിക്ക് പദ്ധതിയുണ്ടെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് കമ്പനികള്‍ സഊദി അറേബ്യയ്ക്കും പശ്ചിമേഷ്യയിലെ മറ്റ് പ്രദേശങ്ങള്‍ക്കും ഉപകരണങ്ങള്‍ നിര്‍മ്മിക്കും. അതിനാല്‍ കൂടിക്കാഴ്ചകള്‍ ഏറെ വിലമതിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു.- ട്രംപ് കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യയുമായി വളരെ നല്ല ബന്ധമാണ് തനിക്ക് ഉള്ളതെന്നും ട്രംപ് പറഞ്ഞു.

 

2025-04-0114:04:08.suprabhaatham-news.png
 
 

യുഎസ് വ്യാപാരത്തിലും നിക്ഷേപങ്ങളിലും 600 ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് ജനുവരിയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം ചെയ്തിരുന്നു. 2017 ല്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് നടത്തിയ ആദ്യ സന്ദര്‍ശനം സൗദി അറേബ്യയിലേക്കായിരുന്നു. ആദ്യ ടേമിലും സഊദിയുമായി അടുത്ത ബന്ധം അദ്ദേഹം സ്ഥാപിച്ചു. നേരത്തെ ഏപ്രില്‍ 28ന് സഊദി സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഷെഡ്യൂളുകള്‍ കാരണം യാത്ര നീട്ടിവയ്ക്കുകയായിരുന്നു. 


തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍

ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ അരലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ആക്രമണത്തിന് യുഎസ് പിന്തുണതുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, ട്രംപ് മുസ് ലിം ലോകത്തെ സ്വാധീനശക്തിയായ സഊദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും സന്ദര്‍ശിക്കുന്നത്. അതിനാല്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്ന ഏറ്റവും പ്രധാന വിഷം ഫലസ്തീന്‍ തന്നെയായിരിക്കും. ഫലസ്തീനികളെ കൂട്ടമായി ഒഴിപ്പിച്ച് ഗസ്സ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന ട്രംപിന്റെ ഭീഷണി മുന്നിലുണ്ട്. ഇതിനെ സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ ഭാഷയിലാണ് തള്ളിക്കളഞ്ഞത്. ഗസ്സയിലെ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കാനും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനും ട്രംപ് ഭരണകൂടം ശ്രമിച്ചുവരുന്നുണ്ട്. ഫലസ്തീനില്‍ ആക്രമണം തുടരുന്നത് കാണം ഇസ്‌റാഈല്‍ - സഊദി ബന്ധം സാധാരണനിലയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നിലച്ചിരിക്കുകയാണ്. സ്വതന്ത്രഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഇസ്‌റാഈലുമായി സാധാരണ ബന്ധം സാധ്യമല്ലെന്നാണ് സഊദിയുടെ നിലപാട്. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തിയെന്ന് കിരീടാവകാശി പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

 

2025-04-0114:04:61.suprabhaatham-news.png
 
 

റഷ്യ - ഉക്രെയ്ന്‍ സംഘര്‍ഷം 

ട്രംപും സഊദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ മറ്റൊരു വിഷയം ഉക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കല്‍ തന്നെയാണ്. സഊദിയുടെ മധ്യസ്ഥതയില്‍ ഉക്രൈനും റഷ്യക്കും സമ്മതവുമാണ്. നേരത്തെ ഇക്കാര്യത്തില്‍ യു.എസ് - റഷ്യ ചര്‍ച്ചയ്ക്ക് സഊദി ആതിഥേയത്വം വഹിച്ചതുമാണ്. അതിന് ശേഷമുണ്ടായ നീക്കങ്ങളും കൂടിക്കാഴ്ച്ചയില്‍ അവലോകനംചെയ്യും. മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കുന്നതില്‍ സഊദി അറേബ്യ സജീവമായി ഇടപെട്ടിട്ടുണ്ട്. 
പ്രസിഡന്റായി അധികാരമേറ്റതിന് 24 മണിക്കൂറിനുള്ളില്‍ ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു.അതിനാല്‍ യുദ്ധം നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ അഭിമാന പ്രശ്‌നം ആണ്. 

 

2025-04-0114:04:35.suprabhaatham-news.png
 
 

സമാധാന നൊബേലിലും ട്രംപിന് കണ്ണ്

ആഗോള മുസ് ലിംകള്‍ ഏറ്റവും വൈകാരികമായി കാണുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഫലസ്തീനിലേത്. ഇത് ശാശ്വതമായി പരിഹരിക്കാന്‍ ഗള്‍ഫ് രാഷ്ടങ്ങളെയും ഇസ്‌റാഈലിനെയും ഒരുമേശക്ക് ചുറ്റുമിരുത്താന്‍ ട്രംപിന് പദ്ധതിയുണ്ട്. ഇതിന്റെ ഒരു ഭാഗമാണ് സഊദിയും ഇസ്‌റാഈലും തമ്മിലുള്ള ബന്ധം സാധാരണനിലയിലെത്തിക്കല്‍. അതുപോലെ തന്നെ അറബ് രാഷ്ട്രങ്ങളും ഇസ്‌റാഈലും തമ്മിലുള്ള അബ്രഹാം ഉടമ്പടി. ഇത്തരത്തിലൊരു നീക്കം ഉണ്ടാകുകയും അതു വിജയിക്കുകയും ചെയ്താല്‍ ലോകസമാധാനത്തിന് അതൊരു വന്‍മുതല്‍ക്കൂട്ടാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അത്തരത്തില്‍ ഇസ്‌റാഈലും സഊദിയും തമ്മില്‍ ഒരു കരാര്‍ രൂപപ്പെടുകയും അതിന് മധ്യസ്ഥത വഹിക്കാന്‍ ട്രംപിന് കഴിയുകയുംചെയ്താല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ്, അറബ് വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, റിപബ്ലിക് പാര്‍ട്ടി നേതാവ് കൂടിയായ ട്രംപ് വന്നതോടെ യുഎസിന്റെ ഇസ്‌റാഈല്‍ പക്ഷപാതം കുറച്ചുകൂടി കടുപ്പമായിട്ടുണ്ട്. ഇത് മുസ്ലിം ലോകത്ത് ജോ ബൈഡന്‍ ഭരണകൂടത്തെ അപേക്ഷിച്ച് ട്രംപ് ഭരണകൂടത്തോട് അകല്‍ച്ച സൃഷ്ടിച്ചു. ഈ അകല്‍ച്ച കുറയ്ക്കാനും ട്രംപിന് പദ്ധതിയുണ്ട്.

2025-04-0114:04:94.suprabhaatham-news.png
 
 


സഊദിയെ ആശ്രയിക്കാന്‍ കാരണമുണ്ട്

റഷ്യയും ചൈനയും തമ്മില്‍ കൂടുതല്‍ അടുത്തത് ഭീഷണിയായിട്ടാണ് ട്രംപ് കാണുന്നത്. യൂറോപ്യന്‍ യൂനിയനും യു.എസും മൊത്തം ഭീഷണിപ്പെടുത്തിയിട്ടും കുലുങ്ങാതെയാണ് റഷ്യ, ഉക്രൈനില്‍ അധിനിവേശത്തിന് തുടക്കമിട്ടത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ബഹുതല ചര്‍ച്ചകള്‍ നടന്നെങ്കിലും റഷ്യയുടെ ഉക്രൈന്‍ അധിനിവേശം നിര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞതുമില്ല. ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ഇനിയും റഷ്യയെ മാറ്റിനിര്‍ത്തുന്നത് യുഎസിന് തന്നെയാകും അപകടം എന്നും ട്രംപ് മനസ്സിലാക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിനുമായി സഊദിയിലെ അല്‍ സഊദ് രാജകുടുംബത്തിന് ഏറെ സ്വാധീനം ഉണ്ട്. യുഎസുമായും സഊദിക്ക് നല്ല ബന്ധം തന്നെയാണുള്ളത്. ഈ സാഹചര്യത്തിലാണ് സഊദിയെ മുന്നില്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്ക് ട്രംപ് ഒരുങ്ങിയത്. 

US President Donald Trump's much-anticipated visit to Saudi Arabia is expected next month, the Saudi Gazette reported. The visit is expected to take place in mid-May, the Saudi Gazette reported. President Donald Trump said his first official foreign trip of his second term would include visits to Saudi Arabia, the UAE and Qatar, as well as additional visits to the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  3 days ago
No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  3 days ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  3 days ago
No Image

ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക് 

International
  •  3 days ago
No Image

പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി

Cricket
  •  3 days ago
No Image

ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം

International
  •  3 days ago
No Image

മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍

Kuwait
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ

uae
  •  3 days ago
No Image

21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്

International
  •  3 days ago