HOME
DETAILS

ഓഹരി വിപണി തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 രൂപ കോടി തട്ടി; തായ്‌വാൻ സ്വദേശികളും പ്രതികൾ

  
April 01 2025 | 14:04 PM

Stock Market Fraud Doctor Couple Cheated of 765 Crore Taiwanese Nationals Accused

ചേർത്തല: ഓഹരി വിപണിയിൽ നിക്ഷേപം വാഗ്ദാനം ചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 കോടി രൂപ തട്ടിയ കേസിൽ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. തായ്‌വാൻ സ്വദേശികളായ സുങ് മു ചി (42), ചാങ് ഹോ യുൻ (34), ഇന്ത്യൻ സ്വദേശിയായ സെയ്ഫ് ഹൈദർ (29) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത്.

പ്രതികളെ ഗുജറാത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയതായും നേരത്തെ തായ്‌വാൻ സ്വദേശികളായ വാങ് ചുൻ വെയ് (26), ഷെൻ വെയ് ഹോ (35) എന്നിവരെ സബർമതി ജയിലിൽ നിന്ന് ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിന്‍റെ അന്വേഷണം കൂടുതൽ വ്യാപിച്ചതും മറ്റു പ്രതികൾ കസ്റ്റഡിയിൽ ആയതും.

തട്ടിപ്പ് സംഘത്തിലെ ഐടി വിഭാഗം കൈകാര്യം ചെയ്തിരുന്നത് തായ്‌വാൻ സ്വദേശികളായ പ്രതികളാണ്. മാർക്കോ, യുഎസിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സൃഷ്ടിച്ചാണ് ഇന്ത്യയിൽ തട്ടിപ്പിന് നേതൃത്വം നൽകിയത്. സെയ്ഫ് ഹൈദർ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിദഗ്ദ്ധനുമാണ്. ഇവർക്കെതിരെ വിശാഖപട്ടണം, ഗുജറാത്ത് എന്നിവിടങ്ങളിൽ സൈബർ ക്രൈം കേസുകളും നിലവിലുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടർ വിനയകുമാറിന്റെയും, ത്വക്ക് രോഗ വിദഗ്ദ്ധയായ ഭാര്യ ഡോ. ഐഷയുടെയും ബാങ്ക് അക്കൗണ്ടിലേക്കാണ് തട്ടിപ്പ് സംഘം കൈവശം വെച്ച പണം ഒഴുക്കിയത്.

പ്രതികളെ ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ഹാജരാക്കിയതിനു ശേഷം തുടർനടപടികൾക്കായി ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

 A doctor couple from Cherthala lost 7.65 crore in a stock market investment scam. Taiwanese nationals Sung Mu Chi (42), Chang Ho Yun (34), and Indian national Saif Haider (29) were taken into Crime Branch custody.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ

International
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Kerala
  •  2 days ago
No Image

യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം

Saudi-arabia
  •  3 days ago
No Image

വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

National
  •  3 days ago
No Image

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

Cricket
  •  3 days ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  3 days ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  3 days ago
No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  3 days ago