HOME
DETAILS

ഐബി ഉദ്യോഗസ്ഥയുടെ മരണം: യുവതി ലൈംഗികാതിക്രമവും നേരിട്ടു

  
Web Desk
April 02 2025 | 03:04 AM

Evidence handed over to police in the death of IB officer at Thiruvananthapuram airport

പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ പത്തനംതിട്ട സ്വദേശി 25കാരിയുടെ  മരണത്തില്‍ സുഹൃത്ത് മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. യുവതി  ലൈംഗികഅതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകൾ കുടുംബം പൊലിസിന് കൈമാറി. യുവതി ലൈംഗിക അതിക്രമം നേരിട്ടെന്നും സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും ഇയാൾക്കെതിരേ ഇതുവരെ കേസെടുത്തിട്ടില്ലെന്നും യുവതിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഐ.ബി ഉദ്യോഗസ്ഥനായ സുകാന്ത് ഇപ്പോഴും ഒളിവിലാണ്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. മേഘയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണംചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം.

യുവതിയുടെ അക്കൗണ്ടിൽ നിന്ന് സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലിസും സ്ഥിരീകരിക്കുന്നുണ്ട്. സുകാന്തിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യയിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന്  പൊലിസ് പറയുന്നു. യുവതി ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും ഇയാളെ നിരവധിതവണ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 
കഴിഞ്ഞ 24 ന് രാവിലെ 9.15ന് ആയിരുന്നു തിരുവനന്തപുരം പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ  യുവതിയുടെ മൃതദേഹം കണ്ടത്.

 

സുകാന്തിനെതിരെ നടപടിക്കൊരുങ്ങി ഐ.ബി

യുവതിയുടെ മരണത്തില്‍ ആരോപണവിധേയനായ സുകാന്തിനെതിരേ നടപടിക്കൊരുങ്ങി ഐ.ബി. സുകാന്ത് ഐ.ബി ആഭ്യന്തര ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽപോയ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. കേസെടുത്താൽ ഐ.ബി സുകാന്തിനെ സർവിസിൽ നിന്നും സസ്പെൻഡ് ചെയ്യും. 
പ്രൊബേഷനിലായതിനാൽ ഇയാളെ പിരിച്ചുവിടാനും ഏജൻസിക്ക് അധികാരമുണ്ട്. ഉദ്യോഗസ്ഥന്റെ വിവരങ്ങൾക്കായി പേട്ട പൊലിസ് ഐ.ബിയെ സമീപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  4 days ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  4 days ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  4 days ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  5 days ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  5 days ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  5 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  5 days ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  5 days ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  5 days ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  5 days ago