HOME
DETAILS

MAL
ഡോളറിന്റെ കുതിപ്പിലും തലയെടുപ്പോടെ കുവൈത്ത് ദിനാര്‍; ആദ്യ അഞ്ചില്‍ നാലും അറബ് കറന്‍സികള്‍; വിലകൂടിയ 10 കറന്‍സികള്‍ ഇവയാണ് | Strongest Currencies
Web Desk
April 02 2025 | 04:04 AM

കുവൈത്ത് സിറ്റി: വിവിധ ആഗോള പ്രതിഭാസങ്ങളാല്‍ യുഎസ് ഡോളറിന്റെ മൂല്യം കൂടിവരികയാണ്. നിലവില്‍ ഒരു യു.എസ് ഡോളര്‍ ലഭിക്കാന്‍ 85.69 രൂപ നല്‍കണം. യുഎസ് കറന്‍സിയായ ഡോളറുമായി താരതമ്യംചെയ്താണ് കറന്‍സികളുടെ മൂല്യം അളക്കുന്നത്. ചരക്കുകള്‍ വാങ്ങാനുള്ള ശേഷി, കൈമാറ്റം ചെയ്യുമ്പോള്‍ മറ്റു കറന്‍സികള്‍ എത്ര ലഭിക്കും എന്നതെല്ലാം അടിസ്ഥാനമാക്കിയാണ് ഓരോ കറന്‍സിയുടെയും മൂല്യം കണക്കാക്കുന്നത്. പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, കേന്ദ്ര ബാങ്കുകള്‍ നടപ്പാക്കുന്ന നയം, സാമ്പത്തിക സുസ്ഥിരത തുടങ്ങിയ ഘടകങ്ങളാണ് കറന്‍സി മൂല്യം നിര്‍ണയിക്കാന്‍ പരിഗണിക്കുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ശക്തി വിളിച്ചോതുന്നതാണ് അവിടത്തെ കറന്‍സിയുടെ മൂല്യം. ലോകത്ത് നിയമ പ്രാബല്യമുള്ള കറന്‍സികള്‍ 180 ആണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്ന കറന്‍സി യുഎസ് ഡോളര്‍ ആണ്. ലോക രാജ്യങ്ങളുടെ മിക്ക ഇടപാടുകളും ഡോറളിലാണ്. സമീപ കാലത്ത് ഒട്ടേറെ രാജ്യങ്ങള്‍ പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്തുന്നത് ഡോളറിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നതാണ്.
തലയെടുപ്പോടെ കുവൈത്ത് ദിനാര്‍ (KWD)
മൂല്യത്തില്‍ ഒന്നാംസ്ഥാനം കുവൈത്ത് ആണ്. ഇന്ന് (2025 ഏപ്രില്‍ രണ്ടിന്) ഒരു കുവൈത്ത് ദിനാര്‍ ലഭിക്കാന്‍ 277.93 രൂപ നല്‍കണം. കുവൈത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറ തന്നെയാണ് ദിനാറിന്റെ ഉയര്‍ന്ന മൂല്യം ഉയരത്തില്‍ തുടരാന്‍ കാരണം. എണ്ണ സംഭരണം, നികുതി രഹിത സംവിധാനം, വിദേശ വിപണിയില്‍ ഉയര്‍ന്ന ഡിമാന്റ് എന്നിവയെല്ലാമാണ് കുവൈത്ത് ദിനാറിനെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്. ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ കരുതല്‍ ശേഖരം, ആസ്തികള്‍, സ്വര്‍ണം എന്നിവയുടെ പിന്‍ബലമാണ് കുവൈത്ത് ദിനാറിനെ ലോകത്തെ ഏറ്റവും ശക്തമായ കറന്‍സിയായി നിലനിര്‍ത്തുന്നത്. 1990കളുടെ തുടക്കത്തിലെ ഇറാഖ് അധിനിവേശംമൂലം (ഗള്‍ഫ് യുദ്ധം) തകര്‍ന്നടിഞ്ഞ സാമ്പത്തിക സാഹചര്യത്തില്‍നിന്നാണ് കുവൈത്ത് ഈ വിധത്തില്‍ കരകയറി കറന്‍സി മൂല്യത്തിന്റെ കാര്യത്തില്‍ തലയെടുപ്പോടെ ഇന്ന് നില്‍ക്കുന്നത്.
ആദ്യ അഞ്ചില്‍ നാലും അറബ് കറന്‍സികള്‍
മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ നാലും അറബ് രാജ്യങ്ങളുടെ കറന്‍സികളാണ്. ബഹ്‌റൈന്‍ ദിനാര്‍ (BHD) ആണ് മൂല്യത്തിന്റെ കാര്യത്തില്‍ രണ്ടാമതുള്ള കറന്‍സി. 227 രൂപയാണ് ഒരു ബഹ്‌റൈന്‍ ദിനാര്‍ ലഭിക്കാന്‍ വേണ്ടത്. എണ്ണ സമ്പത്ത്, ഡോളറുമായി വിനിമയത്തിലുള്ള സൗകര്യം എന്നിവയെല്ലാമാണ് ബഹ്‌റൈന്‍ ദിനാറിനെ രണ്ടാംസ്ഥാനത്ത് നിലനിര്‍ത്തുന്നത്. ഒമാന്റെ കറന്‍സിയായ ഒമാന്‍ റിയാല്‍ (OMR) ആണ് മൂന്നാം സ്ഥാനത്ത്. 222.46 രൂപയാണ് ഒമാന്‍ റിയാലിന്റെ മൂല്യം. ഗള്‍ഫ് രാഷ്ട്രങ്ങളോട് ചേര്‍ന്നുകിടക്കുന്നതും, എല്ലാ ഗള്‍ഫ് കൂട്ടായ്മയില്‍ ഉള്‍പ്പെടാത്തതുമായ ജോര്‍ദാന്റെ കറന്‍സിയായ ജോര്‍ദാന്‍ ദിനാര്‍ ആണ് നാലാം സ്ഥാനത്ത്.
നാലാം സ്ഥാനത്ത് ആണെങ്കിലും മൂന്നാം സ്ഥാനത്തുള്ള ഒമാനുമായി വന്‍ അന്തരമുണ്ട് ജോര്‍ദാന്റെ ദിനാറിന്. 120 രൂപയാണ് ഒരു ജോര്‍ദാന്‍ ദിനാര്‍ (JOR) ലഭിക്കാന്‍ വേണ്ടത്. ഐബീരിയന്‍ ഉപദ്വീപിന്റെ തെക്കേ അറ്റത്തായി മെഡിറ്ററേനിയന്‍ കടലിലെ ദ്വീപായ ജിബ്രാള്‍ട്ടറിന്റെ പൗണ്ട് ആണ് മൂല്യത്തിന്റെ കാര്യത്തില്‍ അഞ്ചാംസ്ഥാനത്ത്. 110.66 രൂപയാണ് ഒരു ജിബ്രാള്‍ട്ടര്‍ പൗണ്ട് (GI) ലഭിക്കാന്‍ വേണ്ടത്.
ലോകത്തെ വിലകൂടിയ കറന്‍സികളും രൂപയുമായുള്ള മാറ്റവും (ബ്രായ്ക്കറ്റില്‍ ഡോളറുമായുള്ള മൂല്യം)
1. Kuwaiti Dinar (KWD) : 280.28. (3.24)
2. Bahraini Dinar (BHD): 229.15. (2.65)
3. Omani Rial (OMR): 225.11. (2.60)
4. Jordanian Dinar (JOD) 121.97. (1.41)
5. Gibraltar Pound (GIP) 105.64. (1.21)
6. British Pound (GBP) 105.55. (1.22)
7. Cayman Island Dollar (KYD): 103.64. (1.20)
8. Swiss Franc (CHF): 94.89. (1.10)
9. Euro (EUR): 89.21: (1.03)
10. United States Dollar (USD): 86.49. (1.00)
11. Canadian Dollar (CAD): 61.16. (0.70)
12. Brunei Dollar (BND) : 64.62. (0.74)
13. Singapore Dollar (SGD): 64.67). (0.74)
14. Australian Dollar (AUD): 55.20. (0.64)
15. New Zealand Dollar (NZD): 49.69. (0.57)
The value of the US dollar is increasing due to various global phenomena. Currently, one US dollar costs Rs 85.69 INR. The value of currencies is measured by comparing it to the US currency, the dollar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; 1,01,849 വിദ്യാർഥികൾ ഇപ്പോഴും പ്രവേശനം കാത്ത് നിൽക്കുന്നു
Kerala
• 2 days ago
നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍
Kerala
• 2 days ago
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും
Kerala
• 2 days ago
നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി
Kerala
• 2 days ago~2.png?w=200&q=75)
'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ
Saudi-arabia
• 2 days ago
ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ
International
• 2 days ago
ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
International
• 2 days ago
ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി
International
• 2 days ago
നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി
Kerala
• 2 days ago
നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ
Kerala
• 2 days ago
ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ
International
• 3 days ago
കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു
Kerala
• 3 days ago
ഹിറ്റ്ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്ദുഗാന്
International
• 3 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന് പൗരന്മാര്ക്ക് പിഴയില്‍ ഇളവ്
uae
• 3 days ago
വോട്ടർ ഐഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 3 days ago
ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ
International
• 3 days ago
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ
uae
• 3 days ago
വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 3 days ago
പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
organization
• 3 days ago
ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ
International
• 3 days ago
പാഴ്സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്സ്
uae
• 3 days ago