നീലാഞ്ചേരിയില്‍ കാട വളര്‍ത്തു കേന്ദ്രത്തിലും തെരുവ് നായകളുടെ ആക്രമണം
കാളികാവ്: നീലാഞ്ചേരിയില്‍ കാടപ്പക്ഷി വളര്‍ത്തു കേന്ദ്രത്തിലും തെരുവു നായ്ക്കളുടെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണു കാടപ്പക്ഷികളെ അക്രമിച്ചത്. പൂങ്കുഴി അബ്ദുല്‍ സലാമിന്റെയും ചുണ്ടിയന്‍ മൂച്ചി അബ്ദുല്‍ നാസറിന്റെയും കാട വളര്‍ത്തു കേന്ദ്രത്തിലാണു തെരുവുനായ്ക്കള്‍ ആക്രമണം നടന്നത്. അബ്ദുല്‍ സലാമിന്റെ വളര്‍ത്തു കേന്ദ്രത്തില്‍ നിന്നു 10 കാടകളേയും അബ്ദുല്‍ നാസറിന്റെ വളര്‍ത്തു കേന്ദ്രത്തില്‍ നിന്നു 17 കാടകളേയുമാണു കടിച്ചു കൊന്നത്. വളര്‍ത്തു കേന്ദ്രത്തിന്റെ ചുറ്റുഭാഗത്തുമുള്ള വലകള്‍ തകര്‍ത്താണു നായ്ക്കള്‍ അകത്തു കടന്നത്.
വ്യാഴാഴ്ച രാത്രി മമ്പാടന്‍ അബൂബക്കര്‍ ഹാജിയുടെ 20 താറാവുകളെ കടിച്ചുകൊന്നിരുന്നു. മുന്തിയ വളര്‍ത്തു ഇനമായ ആഫ്രിക്കന്‍ താറാവുകളെയാണു കൊന്നത്. അതിനു പുറമെ കൂട്ടിലുണ്ടായിരുന്ന മുഴുവന്‍ താറാവുകളേയും മുറിവേല്‍പ്പിക്കുകയും ചെയ്തു.
നീലാഞ്ചേരി ഗവ. ഹൈസ്കൂളിലും മദ്റസയിലും പോകുന്ന കുട്ടികള്‍ക്കു നേരെയാണു തെരുവ് നായകളുടെ ആക്രമണമുണ്ടായത്.
വിദ്യാലയത്തില്‍ വരാന്‍ പേടിയാണെന്നു കാണിച്ചു കുട്ടികള്‍ സ്കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."