ഓണ'ച്ചന്ത'ം മലപ്പുറത്തുതന്നെ..! ഇപ്രാവശ്യം കൂടുതല്‍ ഓണച്ചന്തകള്‍ മലപ്പുറത്ത്
പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവില്‍ ലഭിക്കും
തിരൂര്‍: സംസ്ഥാനത്ത് ഇത്തവണ കൂടുതല്‍ ഔദ്യോഗിക ഓണച്ചന്തകള്‍ മലപ്പുറത്ത്. സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകള്‍ക്കു കീഴിലും തെരഞ്ഞെടുക്കപ്പെട്ട ദേശീയപാതയോരങ്ങളിലും ഓണച്ചന്തകളുണ്ടാകുമെന്ന പ്രത്യേകതയുമുണ്ട് ഈ വര്‍ഷം. സബ്‌സിഡി നിരക്കില്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ ഓണച്ചന്തകള്‍ ഈ മാസം ഒന്‍പത് മുതല്‍ 13 വരെയാണ്.
രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയാകും ചന്തകളുടെ പ്രവര്‍ത്തനം. മലപ്പുറത്ത് ആകെ 130 കേന്ദ്രങ്ങളില്‍ ചന്തകളുണ്ടാകും. പഞ്ചായത്തുതലത്തില്‍ 86, നഗരസഭകളില്‍ 12, ദേശീയപാതയോരങ്ങളില്‍ 10, വെജിറ്റബിള്‍ ആന്‍ഡ് ഫുഡ് പ്രൊമോഷന്‍ കൗണ്‍സിലിന്റെ 15 സ്റ്റാളുകള്‍, സംസ്ഥാനത്തിനു പുറത്തുനിന്നു ശീതകാല പച്ചക്കറികളെത്തിച്ചു വിതരണം ചെയ്യാന്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ഏഴു സ്റ്റാളുകള്‍ എന്നിവയടക്കമാണ് ജില്ലയില്‍ 130 ഓണച്ചന്തകള്‍. ചങ്ങരം കുളം, പുത്തനത്താണി, കൊളപ്പുറം, എടരിക്കോട്, മേലേ കോഴിച്ചെന, ഹില്‍ ടോപ്പ് മോങ്ങം, മക്കരപ്പറമ്പ് ടൗണ്‍, അങ്ങാടിപ്പുറം, കുറുപ്പത്ത്, ഇടിമുഴിക്കല്‍ എന്നിവിടങ്ങളിലാണ് ദേശീയപാതയോര ചന്തകള്‍ ഒരുക്കുക.
ഇതിനു പുറമേ സംസ്ഥാനത്തെ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന ജൈവ പച്ചക്കറികള്‍ ലഭ്യമാക്കാനായി ഓണച്ചന്തകളില്‍ ഫാം ഫ്രെഷ് കേരള സ്റ്റാളുകളുമുണ്ടാകും.
രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി ഒന്നുവീതം ഹോര്‍ട്ടികോര്‍പ്പ് ഓണച്ചന്തകളാണുണ്ടാകുക.
മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം അധികതുക കേരള കര്‍ഷകര്‍ക്കു നല്‍കി വാങ്ങുന്ന പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം കുറവിലാണ് ഗുണഭോക്താക്കള്‍ക്കു നല്‍കുകയെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മുഹമ്മദ് വാക്കേത്ത് അറിയിച്ചു.
കര്‍ഷകരില്‍നിന്നു പച്ചക്കറികള്‍ ശേഖരിച്ചു സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാന്‍ ഓരോ കൃഷിഭവനുകള്‍ക്കും 60,000 രൂപവീതം മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."